HOME
DETAILS
MAL
തോട്ടം തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
backup
July 03 2020 | 01:07 AM
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്.ടി.യു നേതൃത്വം നല്കുന്ന തോട്ടം തൊഴിലാളി ഫെഡറേഷന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ദേശീയ സെക്രട്ടേറിയറ്റ് അംഗം ജി. മാഹീന് അബൂബക്കര്‍ അധ്യക്ഷനായി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് മുഖ്യ പ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ സെക്രട്ടറി എ. സക്കീര്‍ ഹുസൈന്, ഫെഡറേഷന് ഭാരവാഹികളായ വഞ്ചുവം ഷറഫ്, ഹാരിസ് കരമന, കല്ലമ്പലം ജവാദ്, തൊളിക്കോട് നൗഷാദ്, വിജയകുമാരി, അന്‍വര്‍ തൊളിക്കോട്, കൃഷ്ണന്‍കുട്ടി, ജുനൈദ് സംസാരിച്ചു. തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ഉടനെ നല്‍കുക, അസംഘടിത തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ വിതരണം ചെയ്യുക, സൗജന്യറേഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."