HOME
DETAILS
MAL
അമിത വൈദ്യുതി ചാര്‍ജ് ഈടാക്കിയതിനെതിരായ ഹരജി തള്ളി
backup
July 03 2020 | 01:07 AM
കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് അമിത വൈദ്യുതി ചാര്‍ജ് ഈടാക്കിയതിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. കെ.എസ്.ഇ.ബിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയത്.
ഉപഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്ക് അനുസൃതമായ ബില്ലാണ് നല്‍കിയതെന്നും കെ.എസ്.ഇ.ബി കോടതിയെ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ വാദം കോടതി അംഗീകരിച്ചാണ് ഹരജി തള്ളിയത്.ലോക്ക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു മാസത്തെ ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്‍ നല്‍കിയത്. ഇത്തരത്തില്‍ നല്‍കിയ ബില്‍ തുകയുടെ 70 ശതമാനം അടച്ചാല്‍ മതിയാകുമെന്നും തുക കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലില്‍ അത് ക്രമീകരിച്ച് നല്‍കുമെന്നും കെ.എസ്.ഇ.ബി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വൈദ്യുതി ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യംചെയ്തായിരുന്നു പൊതുതാല്‍പര്യ ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."