ലയണ്‍സ് ക്ലബ് ഭാരവാഹി സ്ഥാനാരോഹണം
പയ്യന്നൂര്‍: പെരുമ്പ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ. അശോകന് അധ്യക്ഷനായി. 2017-18 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി കെ.യു വിജയന് അവതരിപ്പിച്ചു. പുതിയ പദ്ധതി നിയുക്ത പ്രസിഡന്റ് ഡോ. വരുണ്‍ നമ്പ്യാര്‍ വിശദീകരിച്ചു.
പയ്യന്നൂര്‍ നഗരസഭയുമായി ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട ഗവ. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ ക്ലാസ്, ശൗചാലയ നിര്‍മാണം, കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റിനു ചുറ്റും മോഡി പിടിപ്പിക്കല്‍, കുടിവെള്ള പദ്ധതി, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കല്‍, മാലിന്യ നിര്‍മാര്‍ജനം, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയവയ്ക്ക് തുടക്കംകുറിച്ചു.
ഡോ. പ്രവീണ്‍ ഗോപിനാഥ്, കെ. നാസിം, ഫൈസല്‍, കെ.ടി രമേശ്, ഫ്രാന്‍സിസ്, കെ. ജാഫര്‍, മുഹമ്മദ് ഇക്ബാല്‍, ജയരാജന് കുട്ടമത്ത് സംസാരിച്ചു. ഭാരവാഹികള്‍: ഡോ. വരുണ്‍ നമ്പ്യാര്‍(പ്രസി.), കെ.യു വിജയന്(സെക്ര.), എം.ടി.പി ഫൈസല്‍(ട്രഷ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."