HOME
DETAILS
MAL
ലിനിയുടെ പ്രാര്‍ഥനയില്‍ കുടുബം പറശ്ശിനിയില്‍
backup
July 09 2018 | 06:07 AM
കണ്ണൂര്‍: നിപ വൈറസിന് കീഴടങ്ങിയ ലിനിയുടെ പ്രാര്‍ഥന പൂര്‍ത്തീകരിക്കാന്‍ ഭര്‍ത്താവും കുടുംബവും പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിലെത്തി. ലിനി ആശുപത്രിയിലുള്ളപ്പോള്‍ നേര്‍ന്ന നേര്‍ച്ചയായിരുന്നു ഇളയമകന് സിദ്ധാര്‍ഥിനു ചോറൂണും തുലാഭാരവും പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയില്‍ നല്‍കുക എന്നത്. അമ്മയുടെ പ്രാര്‍ഥനയും ഉണ്ടായിരുന്നു. അതു ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നു ഭര്‍ത്താവ് സജീഷ് പറഞ്ഞു. രോഗികളെ പരിചരിക്കവെ നിപ വൈറസ് ബാധയേറ്റ് മരിച്ച ലിനി സജീഷിനു ധര്‍മശാല വൈസ് മെന്‍സ് ക്ലബ് സംഘടിപ്പിച്ച ആദരവ് ഏറ്റുവാങ്ങിയ ശേഷമാണു സജീഷിനൊപ്പം മക്കളായ ഋതുലും സിദ്ധാര്‍ഥും ലിനിയുടെ അമ്മ രാധ, സഹോദരി ലിജി, ഭര്‍ത്താവുമടങ്ങിയ സംഘം നാട്ടിലേക്കു മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."