ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ്: നിര്‍മാതാവിന്റെ പങ്കിനെ കുറിച്ച് അന്വേഷണം
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക്. കേസില്‍ നിര്‍മ്മാതാവിന്റെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. വിവാഹ തട്ടിപ്പ് സംഘം എത്തിയതിന് ശേഷം ഈ നിര്‍മ്മാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു. ടിക് ടോക്ക് താരം യാസറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.
വിവാഹ തട്ടിപ്പിന് പിന്നാലെ ഷംന കാസിമിന്റെ വീട്ടില്‍ എത്തിയ നിര്‍മാതാവിനെ ഉടന്‍ പൊലീസ് ചോദ്യം ചെയ്യും. ജൂണ്‍ 20 നാണു നിര്‍മാതാവ് ഷംന കാസിമിന്റെ വീട്ടില്‍ എത്തിയത്. ഷംന പറഞ്ഞിട്ടാണ് വന്നതെന്നാണ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ ആരെയും വിളിച്ചിട്ടില്ലെന്നു ഷംന കാസിം അറിയിച്ചതോടെ ഇയാള്‍ പിന്‍വാങ്ങുകയായിരുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.
കേസില്‍ 9 പ്രതികളെ പിടികൂടി. മൂന്ന് പേരെക്കൂടി ഇനിയും പിടികൂടാനുണ്ട്. കേസില്‍ ചില സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം വ്യക്തമായതിനാല്‍ ഇവരെയും ഉടന്‍ പോലിസ് ചോദ്യം ചെയ്യും. അതേ സമയം സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശവുമായി ഫെഫ്കയും രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്ക കത്ത് അയച്ചു. ഷംന കാസിമിന്റെ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."