റേഷന്‍കാര്‍ഡ് അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍തന്നെ സ്വീകരിക്കും
തിരൂരങ്ങാടി: റേഷന്‍ കാര്‍ഡ് രണ്ടാംഘട്ട അപേക്ഷകള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു. ഇതുസംബന്ധിച്ച് നേരത്തെ കലക്ടറും, ചില പഞ്ചായത്തുകളും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇതോടെ പരിഹാരമായി. നിലവില്‍ സപ്ലൈ ഓഫിസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതിന്റെ രണ്ടാംഘട്ട നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവിനെതിരെയാണ് അസൗകര്യങ്ങള്‍ കാണിച്ച് ചില പഞ്ചായത്തുകള്‍ രംഗത്തുവന്നത്.
പെരുവള്ളൂര്‍ പഞ്ചായത്തിന്റെ അസൗകര്യം താലൂക്ക് സപ്ലൈ ഓഫിസറെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രദേശത്തെ മദ്റസയില്‍ സൗകര്യമൊരുക്കി പെരുവള്ളൂര്‍ പഞ്ചായത്ത് ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിനുകീഴിലെ രണ്ടു നഗരസഭകളിലും 13 പഞ്ചായത്തുകളിലും അപേക്ഷകള്‍ സ്വീകരിക്കും. രണ്ടാംഘട്ട അപേക്ഷകള്‍ സ്വീകരിക്കുന്ന പഞ്ചായത്തുകള്‍, തിയതി എന്ന ക്രമത്തില്‍.
വള്ളിക്കുന്ന് (ജൂലൈ 13), പരപ്പനങ്ങാടി (17), നന്നമ്പ്ര (18) തിരൂരങ്ങാടി (19), മൂന്നിയൂര്‍ (20), എടരിക്കോട് (24), തെന്നല (25), തേഞ്ഞിപ്പലം (26), പെരുവള്ളൂര്‍ (27), എ.ആര് നഗര്‍ (31), കണ്ണമംഗലം (ഓഗസ്റ്റ് 1), ഊരകം (2), വേങ്ങര (3) , ഒതുക്കുങ്ങല്‍ (6), പറപ്പൂര് (7).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."