HOME
DETAILS
MAL
കൂട്ടുമൂച്ചി-ചേളാരി റോഡില്‍ വെള്ളക്കെട്ട്
backup
July 09 2018 | 07:07 AM
തേഞ്ഞിപ്പലം: മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ചേളാരി-കൂട്ടുമൂച്ചി റോഡില്‍ ചേറക്കോടിന് സമീപമാണ് വെള്ളക്കെട്ട്്. റോഡിന്റെ വശത്ത് പൊന്തക്കാട് മൂടിയതിനാല്‍ നടപ്പാതയില്ലാതെ റോഡിലൂടെ തന്നെയാണ് കാല്‍നടയാത്രക്കാരും പോകുന്നത്. റോഡിന്റെ മധ്യഭാഗത്തോടടുത്ത് വരെ വീതിയിലും ഏകദേശം പതിനഞ്ചടിയോളം നീളത്തിലുമാണ് വെള്ളക്കെട്ടുള്ളത്.
പലപ്പോഴും കാല്‍നട യാത്രക്കാര്‍ വെള്ളക്കെട്ടില്‍നിന്ന് രക്ഷനേടാന്‍ റോഡിന്റെ മധ്യഭാഗം വരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് ഏറെ അപകടഭീഷണിയാണ്. വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നതോടെ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെളിക്കുന്നു.
വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യം ഒരുക്കാത്തതാണ് ഇവിടം വെള്ളം കെട്ടിനില്ക്കാന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."