കേരളനടനം വിധിയെച്ചൊല്ലി തര്‍ക്കം
വടകര: ബി.സോണ്‍ കലോത്സവത്തിലെ കേരളനടനം വേദിയില്‍ വിധികര്‍ത്താക്കള്‍ക്കെതിരേ മത്സരാര്‍ഥികള്‍ രംഗത്തെത്തി. ഒന്‍പതു മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിന്റെ ഫലം പുറത്തു വന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ തര്‍ക്കവുമായെത്തിയത്. വിധി നിര്‍ണയത്തില്‍ അപാകതകളുണ്ടെന്നും ഇതു തങ്ങള്‍ നേരത്തെ മനസിലാക്കിയതാണെന്നും പല മത്സരാര്‍ഥികളും പറഞ്ഞു. വിധികര്‍ത്താക്കളെ മത്സരശേഷം ഇവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം ചെറിയ സാങ്കേതിക പിഴവുകള്‍ മാത്രം പറഞ്ഞ് വിധികര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
രണ്ടാം സ്ഥാനം നേടിയ വിദ്യാര്‍ഥിയടക്കമുള്ളവര്‍ മത്സരശേഷം അപ്പീല്‍ പോകുമെന്ന് അറിയിച്ചു. വിധികര്‍ത്താക്കള്‍ക്കുനേരെ സദസില്‍ നിന്ന് രോഷപ്രകടനങ്ങളുമുണ്ടായി. നിങ്ങളുടെ സ്ഥിരം വിദ്യാര്‍ഥിക്കാണല്ലോ വിജയം. ഇതു ഞങ്ങള്‍ മുന്‍കൂട്ടി കണ്ടതാണെന്ന് സദസ്യരും വിളിച്ചു പറയുന്നുണ്ടായിരുന്നു. കേരളനടനത്തില്‍ പങ്കെുത്ത മുഴുവന്‍ പേരും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. അതിനാല്‍ പങ്കെടുത്ത എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."