അമിതബില്‍ അടച്ചില്ല; യു.പിയില്‍ ആശുപത്രി ജീവനക്കാര്‍ രോഗിയെ അടിച്ചുകൊന്നു
അലിഗഡ്: യു.പിയിലെ അലിഗഡില്‍ അന്യായമായി ചുമത്തിയ 4000 രൂപ അടയ്ക്കാത്തതിന് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ രോഗിയെ അടിച്ചുകൊന്നു. അലിഗഡ് സ്വദേശി സുല്‍ത്താന്‍ ഖാന്‍(44) ആണ് കൊല്ലപ്പെട്ടത്.
ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ട തുക ഇല്ലാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോകുയായിരുന്ന ഖാനെയും ബന്ധുക്കളെയും ആശുപത്രിയിലെ ജീവനക്കാരെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആവശ്യമായ ചികിത്സ നല്‍കാതെ ആശുപത്രി അധികൃതര്‍ അമിത ഫീസ് ഈടാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു.പരിശേധനയ്ക്കും മരുന്നിനുമായി 3,783 രൂപ അടയ്ക്കാന്‍ കുടുംബം തയാറായിരുന്നു. എന്നാല്‍ ഒറ്റ സന്ദര്‍ശനത്തിന് മാത്രമായി 4000 രൂപ അധികം അടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. സന്ദര്‍ശന ഫീസായി 200 രൂപ കൗണ്ടറില്‍ നേരത്തെ അടച്ചിരുന്നതായും ഇവര്‍ പറഞ്ഞു. ഖാന്റെ ബന്ധുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."