HOME
DETAILS
MAL
തരിശുവയല്‍ കൃഷിയോഗ്യമാക്കി വിത്തിറക്കി
backup
April 23 2017 | 00:04 AM
തളിപ്പറമ്പ്: പത്തുവര്‍ഷമായി തരിശായിക്കിടന്ന വയല്‍ കൃഷിയോഗ്യമാക്കി. കുറ്റിക്കോല്‍ പാടശേഖര സമിതി, കുറ്റിക്കോല്‍ യുവജന വായനശാല ആന്റ് ഗ്രന്ഥാലയം, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുറ്റിക്കോല്‍ പാറാട് മഠത്തില്‍ താഴെവയലില്‍ വിത്തിറക്കി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് കുറ്റിക്കോല്‍ പാറാട് മഠത്തില്‍ താഴെവയല്‍ കൃഷിയോഗ്യമാക്കിയത്.
മൊറാഴ കൃഷിഭവനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിത്തിടല്‍ ഉദ്ഘാടനെ തളിപ്പറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ ഇസ്മാഈല്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. നിമിഷ അധ്യക്ഷയായി. പി. മുകുന്ദന്‍, സി.പി കുഞ്ഞിക്കണ്ണന്‍, കെ. കൃഷ്ണന്‍, ടി. ബാലകൃഷ്ണന്‍, കൃഷി ഓഫിസര്‍ പി. നാരായണന്‍, വി. വിജയന്‍, എ. പ്രകാശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."