ഓരോ ജില്ലയിലും ചില്‍ഡ്രന്‍സ് ഹോം: മന്ത്രി ശൈലജ
കണ്ണൂര്‍: സര്‍ക്കാരിനു കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോമുകള്‍ പരിഷ്‌കരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി കെ.കെ ശൈലജ. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ചിറക്കര ഗവ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചില്‍ഡ്രന്‍സ് ഹോമുകളെ കുട്ടികള്‍ക്ക് സ്വന്തം വീടുപോലെ അനുഭവപ്പെടുന്ന തരത്തില്‍ മാറ്റിയെടുക്കണം. ഒരു ജില്ലയില്‍ ഒരു ഹോം എന്ന നിലയില്‍ മെച്ചപ്പെടുത്താനാണ് തീരുമാനം. 18 വയസ് കഴിഞ്ഞ അന്തേവാസികളെ ജോലിയോ ജീവിതമോ കണ്ടെത്താന്‍ കഴിയുന്നത് വരെ താമസിപ്പിക്കുന്നതിന് റീഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുന്നതിനുള്ള പദ്ധതി തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ പാര്‍പ്പിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കി കുഞ്ഞുങ്ങളെ വീട്ടില്‍ തന്നെ താമസിപ്പിച്ച് വളര്‍ത്തുന്നതിന് സൗകര്യം ഒരുക്കുന്നതിനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ തയാറാക്കിയ ആര്‍ടിസ്റ്റ് ശശികലയ്ക്ക് മന്ത്രി ഉപഹാരം നല്‍കി. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, നജ്മ ഹാഷിം, ടി.ടി.റംല, കെ.കെ രാജീവന്‍, വി. വിനീത, മാത്യു തെള്ളയില്‍, എല്‍. ഷീബ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള നാനൂറോളം കുട്ടികളാണ് മൂന്നു ദിവസത്തെ പരിപാടികളില്‍ മാറ്റുരയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."