പ്രൈമറി വിദ്യാലയങ്ങളുടെ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കി
കണ്ണൂര്‍: ആവശ്യമായ വിദ്യാര്‍ഥികള്‍ ഇല്ലായെന്ന കാരണത്താല്‍ സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളുടെ സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കി.
പ്രൈമറി വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ ഹൈടെക്ക് സംവിധാനം ഒരുക്കുന്നതിനിടയിലാണു സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രൈമറി വിദ്യാലയങ്ങളിലെ ഇന്റര്‍നെറ്റ് കണക്ഷന് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഒന്നുമുതല്‍ നെറ്റ് കണക്ഷന് ലഭ്യമാകില്ലെന്നു ജില്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന എ.ഇ.ഒ വഴി നടപ്പാക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. വിദ്യാര്‍ഥികള്‍ കുറഞ്ഞ പ്രൈമറി സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കാന്‍ ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പ്രദേശത്തെ പ്രമുഖരില്‍ നിന്നു സംഭാവന സ്വീകരിച്ചും അധ്യാപകരും പി.ടി.എകളും ശ്രമിക്കുമ്പോഴാണു ഉത്തരവു തിരിച്ചടിയായത്. ഒന്നിനു ചില വിദ്യാലയങ്ങളിലെ ഇന്റര്‍നെറ്റ് സംവിധാനം നിലച്ചതിനാല്‍ ബി.എസ്.എന്‍.എലില്‍ അന്വേഷിച്ചപ്പോഴാണു കാര്യം വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."