തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി
കോഴിക്കോട്: വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിരീക്ഷണത്തിന് ബുപീന്ദര്‍ കൗര്‍ ഔലക് ഐ.എ.എസിനെയും കോഴിക്കോട് മണ്ഡലത്തില്‍ കവിത രാമു ഐ.എ.എസിനെയുമാണ് നിയോഗിച്ചിരിക്കുന്നത്.
ഇവര്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ക്യാംപ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പരാതികള്‍ ഞായര്‍ ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 മുതല്‍ 12 വരെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നേരിട്ട് സ്വീകരിക്കും.
വടകര മണ്ഡലത്തിലെ നിരീക്ഷകരെ ീയലെൃ്‌ലൃ്മമേസമൃമവുര@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. ഫോണ്‍: 0495 2383512, 9188619589.
കോഴിക്കോട് മണ്ഡലത്തിലെ നിരീക്ഷകരെ ീയലെൃ്‌ലൃസ്വറവുര@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. ഫോണ്‍: 04952383519, 9188619590. ലെയ്‌സണ്‍ ഓഫിസര്‍മാരുടെ ഫോണ്‍ നമ്പരുകള്‍ വടകര മണ്ഡലത്തില്‍ എസ്. പ്രമോദ്- 9605648732, കോഴിക്കോട് മണ്ഡലത്തില്‍ എ.വി വരുണ്‍കുമാര്‍- 9400160904.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."