വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല അടിത്തറ വികസിപ്പിക്കേണ്ടത്, കോടിയേരി ചരിത്രം ഒന്നുകൂടി വായിച്ചു നോക്കണം: സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് കാനം
തിരുവനന്തപുരം: സിപിഎമ്മിനെതിരേ പരസ്യവിമര്‍ശനവുമായി കാനം രാജേന്ദ്രന്. ജോസ് കെ മാണി പക്ഷത്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച സിപിഎം നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശിച്ചു.ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ വേണ്ട. സംസ്ഥാനത്ത് മുന്നണിക്ക് തുടര്‍ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത് കാനം പറഞ്ഞു.
'1965ല്‍ എല്ലാവരും ഒറ്റയ്ക്കാണ് മത്സരിച്ചതെന്ന് ആര് പറഞ്ഞു? കോടിയേരി ചരിത്രം ഒന്നുകൂടി വായിച്ചുനോക്കട്ടെ. എല്‍ഡിഎഫിന്റെ അടിത്തറ വികസിപ്പിക്കുന്നത് ജനാധിപത്യ ശക്തികളെ എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചുകൊണ്ടാണ്. അല്ലാതെ വരുന്നവരെയും പോകുന്നവരെയും സ്വീകരിച്ചുകൊണ്ടല്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ ജനപിന്തുണയുണ്ട്. തുടര്‍ഭരണം ഉറപ്പാക്കി എല്‍ഡിഎഫ് മുന്നോട്ടുപോവുകയാണെന്ന് കാനം പറഞ്ഞു.
ജോസ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ സിപിഎമ്മിന് താല്പര്യമുണ്ട്. എന്നാല്‍ തുടക്കം മുതല്‍ സിപിഐക്ക് എതിര്‍പ്പാണ്. ജോസ് വിഭാഗത്തിന്റെ ശക്തി പാലാ തെരഞ്ഞെടുപ്പില്‍ കണ്ടതാണല്ലോ എന്ന് കാനം നേരത്തെ പറഞ്ഞപ്പോള്‍ 1965ല്‍ സിപിഐ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ എന്തായി എന്നാണ് കോടിയേരി നല്കിയ മറുപടി. സിപിഎം ലീഗ് അടക്കമുള്ള കക്ഷികളുമായി കൂട്ടുചേര്‍ന്നാണ് അന്ന് മത്സരിച്ചതെന്ന കാര്യമാണ് ചരിത്രം വായിച്ചു നോക്കണം എന്ന് പറഞ്ഞുകൊണ്ട് കാനം ഓര്‍മിപ്പിച്ചത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."