HOME
DETAILS
MAL
നിര്‍ഭയ: കുറ്റവാളികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് മാതാവ്
backup
July 09 2018 | 18:07 PM
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിച്ചവരെ ഉടന്‍ തൂക്കിലേറ്റണമെന്ന് മാതാവ് ആശാദേവി.
നീതി കിട്ടാന്‍ വൈകിയെന്നും ഇത് സമൂഹത്തിലെ മറ്റു കുട്ടികളെയും ബാധിക്കുമെന്നും അവര്‍ പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികളുടെ പുനപ്പരിശോധനാ ഹരജി തള്ളിയ വിധിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
വധശിക്ഷ നടപ്പിലാക്കാന്‍ നിയമവഴികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ പോരാട്ടം അവസാനിക്കുന്നില്ല. ശിക്ഷ ഉടന്‍ നടപ്പിലാക്കണം. പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കും വധശിക്ഷ ലഭിക്കണം. നിയമ സംവിധാനങ്ങള്‍ ശക്തപ്പെടുത്താനായി ജുഡിഷ്യറിയോട് അഭ്യര്‍ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."