HOME
DETAILS
MAL
റിയാദിൽ കാസർഗോഡ് സ്വദേശി നിര്യാതനായി
backup
July 05 2020 | 20:07 PM
റിയാദ്: കാസർഗോഡ് സ്വദേശി റിയാദിൽ നിര്യാതനായി. കാസർഗോഡ് ചെംനാട് താമസിക്കുന്ന അബ്ബാസ് അബ്ദുല്ല മജൽ (60) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. റിയാദിലെ ജഫാല ട്രേഡിംഗ് കമ്പനിയിലെ സെയിൽസ്മാനായ അബ്ബാസ് ദീർഘ കാലമായി പ്രവാസിയാണ്. ഫാത്തിമത്ത് സാഹിറയാണ് ഭാര്യ. മക്കൾ: ഇർഫാന, മുഹമ്മദ് ശഫീഖ്, ഫർഹാന. മരുമകൻ: ജസീർ മാങ്ങാട് (ഖത്തർ). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ കരീം, അബ്ദുറഹ്മാൻ, ഇബ്രാഹിം, ഫാത്തിമ ബീവി, സുലൈഖ, മൈമൂന. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെല്ഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ജാസിം മഞ്ചേശ്വരം, സി.എൽ.ഖലീൽ എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."