പാറ ഉല്‍പന്നങ്ങള്‍ക്ക് തോന്നിയ പോലെ വില വര്‍ധിപ്പിക്കുന്നുവെന്ന് പരാതി
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ നാല് തവണ വിലവര്‍ധിപ്പിച്ചു
കിളിമാനൂര്‍: മെറ്റല്‍, പാറപ്പൊടി തുടങ്ങിയ പാറ ഉല്‍പന്നങ്ങള്‍ക്ക് ക്രഷറുടമകള്‍ തോന്നിയത് പോലെ വില വര്‍ധിപ്പിക്കുന്നതായി വ്യാപകമായി പരാതി. ഇത് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ താളെ തെറ്റിച്ചിരിക്കുകയാണ്. കരാറുകാരും നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളും അതുമായി ബന്ധപ്പെട്ട വാഹന ഉടമകളും കടുത്ത ദുരിതത്തിലുമാണ്.
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ നാല് തവണ ക്രഷറുകള്‍ പാറ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചുവെന്ന് തൊഴിലാളികള്‍ പറയുന്നു. ജനുവരിയില്‍ ഒരു ചതുരശ്ര അടി മെറ്റലിന് മൂന്ന് രൂപ വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷം തൊട്ടടുത്ത മാസങ്ങളിലും വില ക്രമാതീതമായി വര്‍ധിപ്പിച്ചുവത്രേ. ഇരുപതു രൂപയില്‍ നിന്നും മുപ്പതു മുതല്‍ മുപ്പത്തിയഞ്ച് രൂപവരെയാണ് ഒരു മാനദണ്ഡവും ഇല്ലാതെ വര്‍ധിപ്പിച്ചിരിക്കുന്നത് .അമ്പതു മുതല്‍ അറുപതു ശതമാനം വരെയുള്ള വര്‍ദ്ധന താങ്ങാവുന്നതിലും അപ്പുറമാണെന്ന് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.മനാഫ് അറിയിച്ചു. സര്‍ക്കര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."