ആദിവാസി ഗോത്രമഹാസഭ രാഹുലിനെ പിന്തുണയ്ക്കും
കൊച്ചി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കാന്‍ ആദിവാസി ഗോത്രമഹാസഭയും വിവിധ ദലിത്, ജനാധിപത്യ സംഘടനകളും രംഗത്തിറങ്ങുമെന്ന് ആദിവാസി ഗോത്രമഹാസഭാ കോ- ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍.
സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന മോദി സര്‍ക്കാരിനെതിരേ രൂപപ്പെട്ടുവരുന്ന വിശാല ജനാധിപത്യ മുന്നേറ്റത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി വിജയിക്കേണ്ടത് അനിവാര്യമാണ്. ആദിവാസി, ദലിത്, ന്യൂനപക്ഷ, കര്‍ഷക വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള തെക്കേ ഇന്ത്യന്‍ മണ്ഡലമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ള ദേശീയ നേതാവ് വയനാടിനെ പ്രതിനിധീകരിക്കുന്നത് പ്രതീക്ഷയ്ക്കു വകനല്‍കുന്നതാണ്.
അതേസമയം കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ആദിവാസി, ദലിത് വിഭാഗങ്ങളെ നിരാശപ്പെടുത്തുന്നതാണ്. രാഹുലിനു പിന്തുണ നല്‍കാനും പ്രകടനപത്രിക പരിഷ്‌കരിക്കണമെന്ന ആവശ്യം ഉന്നയിക്കാനും 13ന് വയനാട് മണ്ഡലത്തില്‍ ആദിവാസി- ദലിത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ആദിവാസികളുടെ ക്ഷേമം പറയാത്ത പ്രകടനപത്രിക തിരുത്തണമെന്നും അത് തിരുത്താതെ രാഹുല്‍ മത്സരിക്കുന്നത് ശരിയല്ലെന്നും കണ്‍വെന്‍ഷനില്‍ ബോധ്യപ്പെടുത്തും. ഇടുക്കിയില്‍ മത്സരിക്കുന്ന ജി. ഗോമതി, എറണാകുളത്തു മത്സരിക്കുന്ന ചിഞ്ചു അശ്വതി എന്നിവരെയും ഗോത്രമഹാസഭ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി പി.ജി ജനാര്‍ദനന്‍, ആദിജനസഭ നേതാവ് സി.ജെ തങ്കച്ചന്‍, ടി.ടി വിശ്വംഭരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."