കാലിത്തീറ്റ അഴിമതി കേസ്: ലാലുവിന്റെ ഹരജി 10ന് പരിഗണിക്കും
ന്യൂഡല്‍ഹി: കാലിത്തീറ്റ അഴിമതിക്കേസില്‍ റാഞ്ചി ജയിലില്‍ തടവില്‍ കഴിയുന്ന ആര്‍.ജെ.ഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ഈ മാസം 10ന് സുപ്രിം കോടതി പരിഗണിക്കും. ലാലു നല്‍കിയ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി സി.ബി.ഐയുടെ അഭിപ്രായവും തേടിയിട്ടുണ്ട്.
ഈ മാസം ഒന്‍പതിന് മറുപടി നല്‍കാന്‍ സി.ബി.ഐക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 10നുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഫെബ്രുവരി 21ന് ലാലു സുപ്രിം കോടതിയില്‍ അഭിഭാഷകനായ കബില്‍ സിബല്‍ മുഖേന ജാമ്യ ഹരജി സമര്‍പ്പിച്ചിരുന്നു.
ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തില്‍ ഹരജി ഉടന്‍ പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കാലിത്തീറ്റ അഴിമതി കേസുമായി ബന്ധപ്പെട്ട് ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ലാലു ജാര്‍ഖണ്ഡിലെ റാഞ്ചി ജയിലില്‍ തടവനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."