സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകയോടൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ഗവര്‍ണറുടെ ടീറ്റ്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
നില്‍ക്കുന്ന ചിത്രം പങ്കുവച്ച് സംസ്ഥാന ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍.
ഗവര്‍ണറുടെ ഔദ്യോഗിക ടിറ്റ്വറിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. അതേ സമയം അരമണിക്കൂറിനകം തന്നെ ഫോട്ടോ മാറ്റുകയും ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങെന്ന രീതിയിലാണ് ചിത്രം പോസ്റ്റു ചെയ്തതെന്നും ചിത്രം മാറിപോയതുകൊണ്ടാണ് മാറ്റിയതെന്നുമാണ് രാജ് ഭവന്‍ നല്‍കുന്ന വിശദീകരണം.
അതേ സമയം കള്ളക്കടത്ത് സംഘത്തിന്റെയും മാഫിയാ സംഘങ്ങളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. അതിന് തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ആസൂത്രക സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്നും
തെളിവ് സഹിതം പിടികൂടിയപ്പോള്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് തടിയൂരാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."