HOME
DETAILS
MAL
ജീവനക്കാര്‍ക്ക് കൊവിഡ്; ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ ആശുപത്രികള്‍
backup
July 07 2020 | 02:07 AM
പൊന്‍കുന്നം: രണ്ടു ജീവനക്കാര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ച അരവിന്ദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ഗര്‍ഭിണികള്‍ക്കും മറ്റു രോഗികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിച്ചതായി പരാതി.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അരവിന്ദ ആശുപത്രി അടച്ചതിനാലാണ് രോഗികള്‍ തുടര്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ സമീപിച്ചത്. തുടര്‍ ചികിത്സ തേടി വിഴിക്കത്തോട് സ്വദേശിനികളായ രണ്ട് ഗര്‍ഭിണികള്‍ കാഞ്ഞിരപ്പള്ളിയിലെയും പൊന്‍കുന്നത്തെയും സ്വകാര്യ ആശുപത്രികളിലെത്തിയെങ്കിലും കൊവിഡ് ഭീതി മൂലം ഇവര്‍ക്ക് ചികിത്സ നല്‍കിയില്ല.
യുവതികള്‍ക്ക് ഈ മാസം 16നും 17നുമാണ് പ്രസവ തിയതി നല്‍കിയിരിക്കുന്നത്. മേഖലയിലെ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഇവരിലൊരാള്‍ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കൊവിഡ് ടെസ്റ്റ് നടത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു യുവതി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റിന് വിധേയയായി.
ഇവര്‍ക്കു കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രസവ ശുശ്രൂഷ നല്‍കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. ഇരുവര്‍ക്കും നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ ഫലം അടുത്ത ദിവസമേ ലഭിക്കുകയുള്ളൂ.
യുവതികള്‍ക്ക് ചികിത്സ നിഷേധിച്ച വിവരമറിഞ്ഞ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ബന്ധപ്പെടുകയും ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."