HOME
DETAILS
MAL
അടിപ്പാത നിര്‍മാണം പി.കെ ശ്രീമതി എം.പി സന്ദര്‍ശിച്ചു
backup
April 23 2017 | 20:04 PM
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ അടിപ്പാത നിര്‍മാണം പി.കെ ശ്രീമതി എം.പി സന്ദര്‍ശിച്ചു. അടിപ്പാതയുടെ ജോലികള്‍ തീര്‍ത്ത് രണ്ടാഴ്ചക്കുള്ളില്‍ തുറന്ന് കൊടുക്കുന്നതിന് ഉദ്യോഗസ്ഥമാരുമായി സംസാരിച്ചു.
മേല്‍പ്പാലത്തിന് മുകളിലെ ടാറിങ് ഇന്ന് മുതല്‍ തുടങ്ങും. അടിപ്പാതയുടെ സര്‍വീസ് റോഡുകള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കും.
ജില്ലാ പഞ്ചയത്തംഗം പി.പി ഷാജിര്‍, ബ്ലോക്ക് മെമ്പര്‍ ലീല , പഞ്ചായത്ത് മെമ്പര്‍ സി രാജന്, ടി ചന്ദ്രന്, എന്‍ ശ്രീധരന്, പി ഗോവിന്ദന്, വി.വി പവിത്രന് തുടങ്ങിയര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."