HOME
DETAILS

34 വര്‍ഷം മനുഷ്യരുടെ വിസര്‍ജ്യം തോളിലേറ്റി ദൈവാനയുടെ ജീവീതം

  
backup
April 23 2017 | 21:04 PM

34-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d


പാലക്കാട്: 34 വര്‍ഷം 200 ല്‍പരം മനുഷ്യരുടെ വിസര്‍ജ്യം തോളിലേറ്റിയ ദൈവാന എന്ന മനുഷ്യ സ്ത്രീയുടെ ജീവിതമാണിത്. സൂര്യന്‍ നാടു കാണും മുന്‍പ് വീടുകളിലെ പിന്നാമ്പുറങ്ങളില്‍ എത്തണമായിരുന്നു. കക്കൂസുകളിലെ കുഴികളില്‍നിന്ന് ബക്കറ്റിലാക്കിയ മലം തോളില്‍ ചുമന്ന് താരേക്കാട് എത്തിക്കണം. തോളിലും കൈകളിലൂടെയും ഒഴുകും. അവിടെ കമ്പോസ്റ്റ് കുഴികളില്‍ അത് (മലം) തട്ടും. ഭക്ഷണമില്ലാതെയാണ് പണി. വിശപ്പും ദാഹവും അകറ്റുന്നത് ചാരായം. ഒരു മനുഷ്യന്റെ വിഴുപ്പകറ്റാന്‍ സ്വന്തം ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന്‍ അതിനെ കഴിയുമായിരുന്നുള്ളു. ഒരു ദിവസം 40 വീടുകള്‍. അതും രാവിലെയും വൈകുന്നേരവും. തോട്ടിപണി ചെയ്ത തലമുറയിലെ അവസാന കണ്ണി. അവരെ ആദ്യം ഭരണകൂടവും പിന്നെ സമൂഹവും വിളിച്ചത് തോട്ടികളെന്നായിരുന്നു. തോട്ടികള്‍, ഒരു നഗരത്തിന്റെ നാടിന്റെ വിഴുപ്പേറ്റുന്നവര്‍. ഒരു കണക്കിനു പറഞ്ഞാല്‍ ശുദ്ധികലശം നടത്തുന്നവര്‍.
  ചരിത്രതാളുകള്‍ മറിച്ചുതുടങ്ങിയാല്‍ ഏകദേശം 5000 വര്‍ഷങ്ങള്‍ പിന്നിലോട്ട് പോകണം. സംഘ തമിഴ് വംശരുടെ എ.ഡി 1-6 കാലത്തിലേക്ക്. അന്ന് തമിഴകം എന്നാണ് തെക്കേ ഇന്ത്യ അറിയപ്പെട്ടത്. മുല്ലൈ, കുറിഞ്ചി, മരുത, നൈതല്‍, പാലൈ എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്നതാണ് തമിഴകം. കുറവര്‍ എന്നായിരുന്നു വനങ്ങളിലും മലകളിലും താമസിച്ചിരുന്നവരെ വിളിച്ചിരുന്നത്. ഗുഹകളിലായിരുന്നു അവരുടെ താമസം. കുറിഞ്ഞി പൂക്കുന്ന സ്ഥങ്ങളില്‍ താമസിക്കപന്നതിനാല്‍ കുറിഞ്ചിമലമക്കള്‍ എന്നും ഇവരെ വിളിച്ചരുന്നു. വേട്ടയാടലാണ് ഇവരുടെ തൊഴില്‍. കൃഷിയും,  മുളകൊണ്ടുള്ള കുട്ട മുതലായ ഉത്പന്നങ്ങളും ഉണ്ടാക്കിയിരുന്നു. കുറവരുടെ ദൈവം വേലന്‍ ആയിരുന്നു.
തെക്കേ ഇന്ത്യയുടെ ചരിത്രങ്ങളില്‍ കുറവ വംശരായിരുന്നു ഭരിച്ചിരുന്നത്. കുറുമൊഴിയാണ് ഭാഷ. കൈനോക്കി ഭാവി പ്രവചിക്കുന്നതില്‍ ഉത്തമരായിരുന്നു കുറവര്‍. വനം കയ്യേറിയപ്പോള്‍ കുറവര്‍ പല സ്ഥലങ്ങളിലേക്ക് വിഭജിച്ചു. രേഖകളില്ലാത്തതിനാല്‍ കുടിയേറ്റക്കാര്‍ രേഖകളുണ്ടാക്കി സ്ഥലം തട്ടിയെടുത്തു. ട്രെയിന്‍ കണ്ടുപിടിച്ചതോടെ അവര്‍ രാജ്യത്തിന്റെ പല ഭാഗത്തും ചെന്നുപെട്ടു. കുറവര്‍ എന്ന പേര് പലയിടത്തും പലതായി. കര്‍ണാടകയില്‍ കുറവരെ വിളിക്കുന്നത് കൊരവര്‍, കൊറഗര്‍ എന്നിങ്ങനെയാണ്. അവര്‍ പല തൊഴിലുകള്‍ ചെയ്തു. നാടോടികളായി. ഉപ്പുവിറ്റു. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപ്പ് നിരോധിച്ചതോടെ അതും നിലച്ചു. 1881 ലെ ക്രിമിനല്‍ ട്രൈബ്‌സ ആക്ട് പ്രകാരം കുറുമൊഴി സംസാരിക്കുന്നവരെയും കുറവകരെയും ബ്രിട്ടീഷ് പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജീവിക്കാന്‍ ഒരു തൊഴില്‍ തേടി നടന്ന അവര്‍ തോട്ടികളായി.
 കൊളോണിയല്‍ കാലഘട്ടത്തിലാണ് മനുഷ്യവിസര്‍ജ്യം കോരുന്ന ജോലിക്ക് തോട്ടികളെ നിയോഗിക്കുന്നത്. ആദ്യമാദ്യം നഗരസഭ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് തോട്ടിപണി ചെയ്തിരുന്നത്.പിന്നീടത് എല്ലായിടത്തും വ്യാപിപ്പിച്ചു. തോട്ടികളെ കണ്ടുകൂടാത്തതുകൊണ്ട് വീടുകളുടെ പിന്നില്‍ വഴിയുണ്ടാക്കിയാണ് അവര്‍ പണി ചെയ്തിരുന്നത് . തോട്ടിച്ചന്ത് എന്നാണ് ആ വഴിയെ വിളിച്ചിരുന്നത്.
കേരളം രൂപീകരിച്ചതോടെ സര്‍ക്കാര്‍ ഇവരെ അംഗീകരിച്ചു. 1916 ലാണ് തോട്ടിലൈന്‍ സ്ഥാപിക്കുന്നത്. ഇന്നത് നഗരസഭ മാലിന്യശുചീകരണ ജോലിക്കാരുടെ താമസസ്ഥലം എന്നാക്കി. ഇവിടെയായിരുന്നു ദൈവാന എന്ന 94 കാരിയും ഒരിക്കല്‍ താമസിച്ചത്. ഇപ്പോഴവര്‍ പേരക്കുട്ടി രാധയുടെ കുടുംബത്തിനൊപ്പമാണ്. 12000 രൂപ പെന്‍ഷന്‍ വാങ്ങുന്നു. ഒരുകാലത്ത് പണക്കാരി ദൈവാന എന്നാണത്രെ ഇവരെ വിളിച്ചിരുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago