മാലിന്യം നിറഞ്ഞ് ജൈവോദ്യാനം
നീലേശ്വരം: കൊട്ടിഘോഷിച്ച് നണ്ടണ്ടണ്ടണ്ടണ്ടണ്ടഗരസഭ ദേശീയപാതയോരത്ത് മാര്‍ക്കറ്റ് ജങ്ഷനുസമീപം നിര്‍മിച്ച 'ജൈവോദ്യാനം' മാലിന്യ കേന്ദ്രമായി മാറി. നഗരസഭ തന്നെയാണ് ഇവിടെ മാലിന്യം തള്ളുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നഗരസഭാ ശുചീകരണ തൊഴിലാളികള്‍ ലോറിയില്‍ കൊണ്ടുവരുന്ന മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്. നഗരസഭ ജൈവനഗരമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നിര്‍മിച്ചതാണ് ജൈവോദ്യാനം. ജൈവോദ്യാനത്തില്‍ സ്ഥാപിച്ച ജൈവോദ്യാന ബോര്‍ഡും ജൈവ കുടിലും ഇപ്പോള്‍ ഇല്ലാതായി. മുന്‍പ് വാഴകള്‍ നട്ടു പിടിപ്പിച്ചെങ്കിലും പരിചരണമില്ലാതെ നശിച്ചു.
ഈ ജൈവോദ്യാനത്തില്‍ നഗരസഭയുടെ നേതൃത്യത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ജൈവോത്സവം സംഘടിപ്പിച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ജൈവോത്സവം നടത്തി പോയ സഗരസഭ അധികൃതര്‍ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. ചിറപ്പുറത്തെ മാലിന്യ പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ നഗരസഭ തന്നെ ചീഞ്ഞളിഞ്ഞ മാലിന്യം ജൈവോദ്യാനത്തില്‍ തള്ളുകയാണ്. ഇതുമൂലം പരിസരം മുഴുവന്‍ ദുര്‍ഗന്ധം പരക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."