ഗ്രാമീണ റോഡുകളുടെ ടാറിങ് പൂര്‍ത്തീകരിച്ചു
മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ ടാറിങ്, കോണ്‍ഗ്രീറ്റിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വണ്‍ടൈം സ്കീമില്‍ പെടുത്തി അനുവദിച്ച 68.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വിവിധ വാര്‍ഡുകളിലെ ഗതാഗത യോഗ്യമല്ലാതിരുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയത്. ഈ റോഡുകള്‍ക്കായി മൂന്ന് തവണ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കരാറുകാരാരും പണികള്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.
ഇതേതുടര്‍ന്ന് ടെന്‍ഡറിന് പകരം ക്വട്ടേഷന്‍ സമ്പ്രദായത്തിലൂടെയാണ് പണികള്‍ നടത്തിയത്. വാര്‍ഡ് ഒന്‍പതിലെ കാരുമാത്ര കെ.കെ റോഡ്, മൂന്നിലെ ഫ്രണ്ട്സ് റോഡ്, 12 ലെ മുസാഫരിക്കുന്ന് നോര്‍ത്ത് റോഡ്, 17,13,15 വാര്‍ഡുകളില്‍ വരുന്ന കരൂപ്പടന്ന പള്ളിനട ചിരട്ടക്കുന്ന് റോഡ്, 21ലെ വെങ്ങാട്ടുമ്പിള്ളി ക്ഷേത്രം റോഡ്, നാലിലെ ഹാഷ്മി നഗര്‍ റോഡ്, 20 ലെ ആലുക്കത്തറ ക്ഷേത്രം റോഡ്, 14 ലെ പൈങ്ങോട് കപ്പേള റോഡ്, രണ്ടിലെ കരൂപ്പടന്ന പോസ്റ്റോഫീസ് റോഡ് എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."