HOME
DETAILS
MAL
ചികിത്സക്ക് എത്തിയയാള്‍ക്ക് കൊവിഡ്; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു പൂട്ടി
backup
July 08 2020 | 07:07 AM
എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചുപൂട്ടി. ഹൃദ്രോഗ ചികിത്സക്ക് എത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.
എറണാകുളത്ത് സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേരും രോഗബാധിതരായത് സമ്പര്‍ക്കം വഴിയാണ്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ആലുവ മാര്‍ക്കറ്റിലെ 35 വയസ്സുള്ള തൊഴിലാളിയും, ആലുവയിലെ 38 വയസ്സുള്ള പത്രപ്രവര്‍ത്തകനും രോഗം പിടിപെട്ടവരിലുണ്ട്. ഇവരുമായി നിരവധി പേര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."