'ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യണം'
കല്‍പ്പറ്റ: ആറ് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന ചെമ്പ്ര ഫാത്തിമാ ഫാംസ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് അടിയന്തരമായി സൗജന്യ റേഷന്‍ വിതരണം ചെയ്യണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് പി.പി.എ കരീം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016 ഒക്ടോബര്‍ 27നാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് എസ്‌റ്റേറ്റ് ലോക്കൗട്ട് ചെയ്തത്. തുടര്‍ന്ന് കമ്പനി നടപടിക്കെതിരേ വിവിധ തരത്തിലുള്ള സമരങ്ങളും ആറ് തവണ ചര്‍ച്ചകളും നടത്തിയെങ്കിലും എസ്റ്റേറ്റ് തുറക്കുന്ന കാര്യത്തില്‍ മാത്രം തീരുമാനമായില്ല. ചര്‍ച്ചകളെ തുടര്‍ന്ന് ഒരു മാസത്തെ ശമ്പളം മാനേജ്‌മെന്റ് വിതരണം ചെയ്തിരുന്നു. എസ്റ്റേറ്റ് പൂട്ടിയതോടെ ഇവരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."