HOME
DETAILS

സമൂഹവ്യാപനം നടന്നെങ്കില്‍ സര്‍ക്കാര്‍ സമ്മതിക്കണം

  
backup
July 09 2020 | 02:07 AM

editorial-covid-19-09-07-2020

സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും കൊവിഡ് ബാധിതരുടെ എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഭീതിതമാണ് ഈ അവസ്ഥ. ഇന്നലെ 301 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 15 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്, ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുള്ള രോഗബാധിതര്‍ വര്‍ധിച്ചതിനാലാണ്. കൊച്ചിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏത് നേരത്തും പ്രഖ്യാപിക്കാം എന്ന അവസ്ഥയാണിപ്പോഴുള്ളത്.


തിരുവനന്തപുരം അഗ്‌നിപര്‍വതത്തിന് മുകളിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് കൊച്ചിയുടെ കാര്യത്തിലും സംഭവിക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. അത്രമേല്‍ സ്‌ഫോടനാത്മകമാണ് കൊച്ചിയിലെ അവസ്ഥ. കൊച്ചി നഗരത്തില്‍ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഉറവിടമറിയാതെയും സമ്പര്‍ക്കത്തിലൂടെയും രോഗം പകരാനുണ്ടായ കാരണം അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരുടെ എണ്ണം അനിയന്ത്രിതമായതിനാലാണ്. അയല്‍പ്രദേശങ്ങളില്‍നിന്ന് പല ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവരിലൂടെയാണ് രോഗം പടരുന്നത്. ഇന്ത്യയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഇത് തന്നെ. നഗരത്തിലെ രോഗബാധ ഗ്രാമങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകിയാല്‍ ഇപ്പോള്‍ സ്വീകരിക്കുന്ന തന്ത്രങ്ങളൊക്കെ മാറ്റി രോഗം വന്നവരെ ചികിത്സിക്കുന്നതിലേക്കും മരണങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ഇത് ഇപ്പോള്‍ തന്നെ നടന്നു വരുന്നില്ലേ എന്ന് കരുതേണ്ടിയിരിക്കുന്നു. ഇതിനാലായിരിക്കണം ഇന്ത്യയില്‍ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞുവെന്ന് വിദഗ്ധര്‍ പറയുന്നത്.


ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം അഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. അവരില്‍ 65 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. കൊവിഡ് ബാധിതരുടെ മരണനിരക്ക് ഇന്ത്യയില്‍ കുറവാണ്. എങ്കില്‍പ്പോലും ഇന്ത്യയില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ പറയുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഏപ്രില്‍ മാസത്തില്‍ തന്നെ ഇതു സംഭവിച്ചു കഴിഞ്ഞുവെന്ന് അവര്‍ പറയുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗരേഖയിലാണ് രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായെന്ന് മന്ത്രാലയം ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയരക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ തന്നെ ഈ വസ്തുത ചൂണ്ടിക്കാണിച്ചതാണ്.
മാര്‍ച്ച് 31 വരെ ആകെ 1403 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ രോഗികളുടെ എണ്ണം ആറ് മടങ്ങോളം വര്‍ധിച്ചു. ഇതിന്റെയടിസ്ഥാനത്തിലാണ് ഏപ്രിലില്‍ തന്നെ സമൂഹ വ്യാപനം നടന്നുവെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളെ ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) നേരത്തെ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ആരോഗ്യ മന്ത്രാലയവും ഐ.സി.എം.ആറും ഇത് സമ്മതിച്ചിരിക്കുന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ സമൂഹവ്യാപനം സംഭവിച്ചിരിക്കുന്നുവെന്നര്‍ഥം.എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.


ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ കൊറോണ വൈറസ് രാജ്യത്തുനിന്ന് അകന്ന് പോയത് പോലെയാണ് പൊതുഇടങ്ങളില്‍ പെരുമാറാന്‍ തുടങ്ങിയത്. അകലം പാലിക്കുന്നതൊഴിവാക്കി മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ആളുകള്‍ തടിച്ചു കൂടാന്‍ തുടങ്ങി. മാസ്‌കുകള്‍ ഉപയോഗിക്കാതായി. ഇതിനെത്തുടര്‍ന്നാണു രോഗികള്‍ വര്‍ധിക്കാനിടയായത്. ഒപ്പം തന്നെ ഉറവിടം അറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുള്ള രോഗികളുടെ എണ്ണം കൂടാനും തുടങ്ങി. ഉറവിടമറിയാത്ത ഒരു രോഗിയെ കണ്ടെത്തിയാല്‍ അവിടെ സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞുവെന്നാണ് മനസിലാക്കേണ്ടത്. വിദേശ രാഷ്ട്രങ്ങള്‍ ഈ രീതിയാണ് അവലംബിക്കുന്നതും. ആസ്‌ത്രേലിയയും അമേരിക്കയും ഈ രീതിയാണ് സ്വീകരിച്ചത്.


സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികള്‍ ഒന്നിലധികം ഉണ്ടായിട്ടുണ്ട്. സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അതു തുറന്നു പറയുകയാണ് വേണ്ടത്. ഒപ്പം പരിശോധന വ്യാപകമാക്കുകയും വേണം. സമൂഹ വ്യാപനം സംഭവിച്ചു എന്ന് സര്‍ക്കാര്‍ പറയുന്നത് കൊണ്ട് ഈ രംഗത്തെ സര്‍ക്കാരിന്റെ കഴിവുകേടായി ആരുമത് പൊക്കിപ്പിടിക്കുകയില്ല. മാത്രമല്ല ഇപ്പോള്‍ ജാഗ്രത പാലിക്കുന്നതില്‍ അലസ സമീപനം സ്വീകരിക്കുന്നവര്‍ അത്തരം സമീപനങ്ങളില്‍ മാറ്റം വരുത്തുകയും കൂടുതല്‍ ജാഗരൂകരാവുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago