കേന്ദ്രസര്‍ക്കാര്‍ ചരിത്രം വിസ്മരിക്കുന്നു:
പ്രൊഫ. ഖാദര്‍ മൊയ്തീന്
മാവൂര്‍: കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ചരിത്രത്തെ വിസ്മരിക്കുകയാണെന്നും മതേതര മൂല്യങ്ങളെ കാറ്റില്‍ പറത്തി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് പ്രസ്താവിച്ചു.
പെരുവയല്‍ ടൗണ്‍ മുസ്്ലിം ലീഗ് ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ മൂസ മൗലവി അധ്യക്ഷനായി. സീതി സാഹിബ് സ്മാരക ഹാള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. സി.എച്ച് ലൈബ്രറി എം.സി മായിന്‍ ഹാജിയും, ഓഫീസ് ഡിജിറ്റലൈസേഷന് ഉമര്‍ പാണ്ടികശാലയും ഉദ്ഘാടനം ചെയ്തു.കെ.എന്‍.എ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. തമിഴ്നാട് സ്റ്റേറ്റ് മുസ്്ലിം ലീഗ് സെക്രട്ടറി നിസാമുദ്ധീന്‍, അഡ്വ.പി.കെ ഫിറോസ്, യു.സി രാമന്, കെ.എ ഖാദര്‍ മാസ്റ്റര്‍, ഖാലിദ് കിളി മുണ്ട, എ.ടി ബഷീര്‍, കെ.പി കോയ, കെ.എം.എ റഷീദ്, സി.ടി മുഹമ്മദ് ഷരീഫ്, എം ബാബുമോന്, ടി.പി മുഹമ്മദ്, പൊതാത്ത് മുഹമ്മദ് ഹാജി, കെ ജാഫര്‍ സാദിഖ്, മുജീബ് റഹ്മാന് ഇടക്കണ്ടി,പി.കെ ശറഫദ്ദീന്, പേങ്കാട്ടില്‍ അഹമ്മദ് ഹാജി, എം.പി സലീം, ഉനൈസ് പെരുവയല്‍, മുഹമ്മദ് കോയ കായലം, ഷമീര്‍ പെരുവയല്‍, കെ.പി സൈഫുദ്ധീന്‍, ഷാക്കിര്‍ പാറയില്‍, എന്‍.ടി ഹംസ, അന്‍സാര്‍ പെരുവയല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."