HOME
DETAILS

സംസ്ഥാനത്ത് റിസോഴ്‌സ് സെന്ററുകള്‍ തുടങ്ങണമെന്ന് കേന്ദ്രമന്ത്രി

  
backup
July 16, 2016 | 11:39 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86

തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തൊട്ടാകെ റിസോഴ്‌സ് മെറ്റീരിയല്‍ റിക്കവറി സെന്ററുകള്‍ തുടങ്ങണമെന്ന് കേന്ദ്ര കുടിവെള്ള - ശുചീകരണ സഹമന്ത്രി രമേഷ് ചന്ദപ്പ ജിഗാജിനാഗി നിര്‍ദേശിച്ചു. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തുകളും സ്ഥലം കണ്ടെത്തണം.  ആവശ്യമായ പണം സ്വന്തം പദ്ധതി വിഹിതം, ശുചിത്വമിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയവയില്‍ നിന്ന് കണ്ടെത്താവുന്നതാണ്. ലോകബാങ്ക്, ശുചിത്വമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ഖര-ദ്രാവക മാലിന്യ സംസ്‌കരണ ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ ലക്ഷ്യമിട്ട് നവംബര്‍ ഒന്നുമുതല്‍ പ്രചാരണം ആരംഭിക്കും. വൃത്തിയുള്ളതും ശാസ്ത്രീയവുമായ അറവുശാലകള്‍, ശ്മശാനങ്ങള്‍, കക്കൂസ് മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. പൊതു സംസ്‌കരണ പ്ലാന്റിലേക്ക് ജൈവമാലിന്യങ്ങള്‍ എത്തുന്നത് പരമാവധി കുറയ്ക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.
ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രോത്സാഹനം നല്‍കിയും നിര്‍ബന്ധമാക്കിയും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ കുറഞ്ഞ ചെലവിലുള്ള മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് യോഗത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു.
ഇതിനായി പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം വിനിയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സംസ്ഥാനത്ത് പുതുതായി അഞ്ച് ലക്ഷം കക്കൂസുകള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയ സെക്രട്ടറി പരമേശ്വരയ്യര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  2 months ago
No Image

ബഹ്‌റൈനിനൊപ്പമെന്ന് കുവൈത്ത്; ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

bahrain
  •  2 months ago
No Image

അടങ്ങാതെ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി 

Kerala
  •  2 months ago
No Image

ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് അനുമതി നല്‍കിയത് രാഷ്ട്രപതി ഭരണം വരാതിരിക്കാന്‍; എന്തുവില കൊടുത്തും ബിജെപിയുടെ കടന്നുകയറ്റം തടയും; എം.കെ സ്റ്റാലിന്‍ 

National
  •  2 months ago
No Image

ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിച്ച് മെക്‌സിക്കോയിലെ മൃഗശാല; ആദ്യ മത്സരത്തില്‍ വിജയം ഇവര്‍ക്ക് 

Football
  •  2 months ago
No Image

എം.ജി സര്‍വകലാശാല സെനറ്റില്‍ സംഘപരിവാറുകാരെ തിരുകി കയറ്റി ഗവര്‍ണര്‍; നാമനിര്‍ദേശം ചെയ്ത 19 പേര്‍ക്കും ബിജെപി-ആര്‍എസ്എസ് ബന്ധം; പ്രതിഷേധം കനക്കുന്നു

Kerala
  •  2 months ago
No Image

സുഹാര്‍ ഫാക്ടറിയില്‍ തീപിടിത്തം; തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

oman
  •  2 months ago
No Image

കാസര്‍കോഡ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

Kerala
  •  2 months ago
No Image

വിദ്യാര്‍ഥിയെയും പിതാവിനെയും ആക്രമിച്ച കേസ്; തകരപ്പറമ്പില്‍ കുട്ടന്‍ പിടിയില്‍

Kerala
  •  2 months ago
No Image

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  2 months ago