HOME
DETAILS

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

  
ബാസിത് ഹസൻ
June 06, 2026 | 6:45 AM

IT modernization in the Forest Department US aid projects discontinued

തൊടുപുഴ:കൊട്ടിഘോഷിച്ച് വനം വകുപ്പ് പുറത്തിറക്കിയ ഡിജിറ്റൽ ആപ്ലിക്കേഷനുകളുടെ ഭാവി പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ. കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പുമായി ചേർന്ന് യു.എസ്.എയ്ഡിന്റെ  സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച എട്ടോളം വിവിധോദ്ദേശ്യ ആപ്പുകളിൽ  നാലെണ്ണം മാത്രമാണ് വനം വകുപ്പ് സജീവമായി ഉപയോഗിക്കുന്നതെന്ന് കാസർകോട് സ്വദേശി എ.എസ് മുഹമ്മദ് അഷ്‌റഫിന് ലഭിച്ച മറുപടിയിൽ പറയുന്നു. 

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം 'ഫോറസ്റ്റ് പ്ലസ്' പദ്ധതികൾ അപ്രതീക്ഷിതമായി നിർത്തലാക്കിയതാണ് വനം വകുപ്പിനെ പെട്ടെന്ന് പ്രതിസന്ധിയിലാക്കിയത്. 2024 ഡിസംബർ 18നാണ് യു.എസ് എയ്ഡിന്റെ സഹായത്തോടെയുള്ള എട്ട് ആപ്പുകൾ പുറത്തിറക്കിയത്. നേരിട്ട് സാമ്പത്തിക സഹായം നൽകാതെ, ആപ്പുകളും ടൂളുകളും ഡെവലപ്പ് ചെയ്യാനുള്ള സാങ്കേതിക സഹായം മാത്രമാണ് യു.എസ് എയ്ഡ് നൽകിയിരുന്നത്. എന്നാൽ പദ്ധതി പെട്ടെന്ന് നിർത്തലാക്കിയതോടെ പകുതി വഴിയിലായ സോഫ്റ്റ്‌വെയറുകൾ കേരള സ്റ്റാർട്ടപ്പ് മിഷൻ വഴിയാണ് വനം വകുപ്പ് പൂർത്തിയാക്കിയത്. 

വലിയ അവകാശവാദങ്ങളോടെ എട്ട് ആപ്പുകൾ പുറത്തിറക്കിയെങ്കിലും നാല് ആപ്പുകളെക്കുറിച്ച് മാത്രമാണ് വ്യക്തതയുള്ളത്. ഇതിൽ പ്രധാനപ്പെട്ടത് 'വൻ ആപ്പ്' ആണ്. വനം വകുപ്പിലെ വർക്കിംഗ് പ്ലാൻ തയാറാക്കുന്നതിനായുള്ള വിവരശേഖരണത്തിന് ഈ ആപ്പ് സജീവമായി ഉപയോഗിക്കുന്നുണ്ട്. സ്വകാര്യഭൂമികളിൽ നിന്ന് നിയമാനുസൃതം തടി മുറിക്കുന്നതിനും കടത്തിക്കൊണ്ടുപോകുന്നതിനുമുള്ള കട്ടിംഗ് പെർമിഷൻ, ട്രാൻസിറ്റ് പാസ് എന്നിവ പൂർത്തിയാക്കുന്ന ടിംബർ സോഫ്റ്റ്‌വെയർ ആണ് രണ്ടാമത്തേത്. 

വന വിഭവ ശേഖരണത്തിന്റെ വിവരങ്ങൾ സൂക്ഷിക്കാനുള്ള എൻ.ടി.എഫ്.പി ഐ.എം.എസ് ആപ്ലിക്കേഷൻ, കാട്ടുതീ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രതിരോധ നടപടികൾക്കുമായുള്ള ഫയർവാച്ച് എന്നിവയാണ് മറ്റ് ആപ്പുകൾ. 
യു.എസ് എയ്ഡ് പദ്ധതി നിർത്തിയതോടെ വനം തോട്ടങ്ങളുടെ പരിപാലനം, ചന്ദനമരം മുറിക്കുന്നതിനുള്ള അനുമതി തുടങ്ങിയവയ്ക്കുള്ള മറ്റ് സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്ന ജോലി തടസപ്പെട്ടിരുന്നു. തുടർന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി തിരഞ്ഞെടുത്ത 'Leopard Tech Labs Private Limited'  എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ ചുമതലപ്പെടുത്തിയാണ് വനം വകുപ്പ് ഈ പദ്ധതികൾ പൂർത്തിയാക്കിയത്. 

നിലവിൽ ഈ സോഫ്റ്റ്‌വെയറുകളുടെ അറ്റകുറ്റപ്പണികളും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും ഈ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയാണ്. സുരക്ഷ മുൻനിർത്തി, വനം വകുപ്പിന്റെ ഈ ഡിജിറ്റൽ വിവരങ്ങളെല്ലാം കേരള സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്. നിലവിൽ യു.എസ് എയ്ഡ് വനം വന്യജീവി വകുപ്പിന്റെ മറ്റ് പദ്ധതികളുമായി സഹകരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ വനം വകുപ്പിൽ ലഭ്യമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago