HOME
DETAILS

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

  
Web Desk
June 06, 2026 | 10:12 AM

people trapped in Vagamon forest due to heavy fog

മൂലമറ്റം: വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന. ഇരുവരും മൂവാറ്റുപുഴ സ്വദേശികളാണ് . പുള്ളിക്കാനത്തിന് അടുത്തുള്ള എസ് വളവിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

 ഈസ്റ്റ് മാറാടി തകിടിപ്പുറത്ത് സ്വദേശി ശ്യാം ടി. കുഞ്ഞുമോന്‍ (31), എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് മൈലാടി സ്വദേശി നിഖില്‍ ബിനു (23) എന്നിവരാണ് കാഴ്ചകള്‍ കാണുന്നതിനിടെ ഉള്‍ക്കാട്ടില്‍ അകപ്പെട്ടത്.

വൈകീട്ട് അഞ്ചരയോടെ ഇരുചക്രവാഹനത്തില്‍ എത്തിയ ഇരുവരും വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ ചെറുറോഡിലൂടെ നടന്ന് പ്രകൃതിഭംഗി ആസ്വദിക്കുകയായിരുന്നു. അര കിലോമീറ്ററോളം നടന്ന ശേഷം വലിയ പാറക്കെട്ടിന് മുകളിലെത്തിയപ്പോള്‍ കനത്ത കോടമഞ്ഞും ഇരുട്ടും പെട്ടെന്ന് വ്യാപിച്ചു. ദിശ തിരിച്ചറിയാനാകാതെ വഴിതെറ്റിയ ഇരുവരും സമീപത്ത് അഗാധമായ കൊക്കയുണ്ടെന്ന് മനസ്സിലാക്കിയതോടെ ഭയത്തിലായി.

ഇതിനിടെ ഒരാളുടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. തുടര്‍ന്ന് മറ്റൊരു ഫോണിലൂടെ യുവാക്കള്‍ മൂലമറ്റം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ക്ക് റേഞ്ച് പ്രശ്‌നത്തെ തുടര്‍ന്ന് ഫോണ്‍ വഴി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായെങ്കിലും, പിന്നീട് ലഭിച്ച നെറ്റ്‌വര്‍ക്ക് സൗകര്യം ഉപയോഗിച്ച് യുവാക്കള്‍ ഗൂഗിള്‍ ലൊക്കേഷന്‍ അയച്ചുനല്‍കി.

ടോര്‍ച്ചുകളുടെ വെളിച്ചവും ശബ്ദസൂചനകളും ഉപയോഗിച്ച് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മുക്കാല്‍ മണിക്കൂറിലേറെ തിരച്ചില്‍ നടത്തി. ഒടുവില്‍ ഭയന്നും ക്ഷീണിതരുമായ നിലയില്‍ യുവാക്കളെ കണ്ടെത്തി സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു.

തുടര്‍ന്ന് ഇരുവരെയും മൂലമറ്റം ഫയര്‍ സ്റ്റേഷനിലെത്തിക്കുകയും ബന്ധുവിനെ വിവരം അറിയിച്ച് അദ്ദേഹത്തോടൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു.

അഗ്‌നിരക്ഷാസേനാംഗങ്ങളായ കെ. സന്ദീപ്, ജിബി പി. വരമ്പനാട്ട്, ജെയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

people trapped in Vagamon forest due to heavy fog



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago