യു.എസിലെ സഊദി അംബാസഡറായി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ചു
ജിദ്ദ:അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി രാജകുമാരനെ മാറ്റി യു.എസിലെ സഊദി അംബാസഡറായി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ചു. ഇരുരാജ്യങ്ങളും കൂടുതല്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. നിലവില്‍ എയര്‍ഫോഴ്‌സ് പൈലറ്റാണ് ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍. സഊദി രാജാവിന്റെ മകനുമാണ്.
യു.എസിന്റെ പ്രധാനപ്പെട്ട സഖ്യരാജ്യമാണ് സഊദി. യമനില്‍ സഊദി സഖ്യസേനക്ക് യു.എസ് ആയുധങ്ങളുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ട്. മന്ത്രിസഭ അഴിച്ചുപണിയുന്നതിനിടെയാണ് പുതിയ അംബാസഡറുടെ നിയമനം. സൈന്യത്തിെന്റ തലപ്പത്തും അഴിച്ചുപണിയുണ്ട്. ദശകങ്ങളായി യു.എസിന്റെ സഖ്യചേരിയാണ് സഊദി അറേബ്യ. എന്നാല്‍, ബറാക് ഒബാമയുടെ കാലത്ത് സഊദിയുമായുള്ള യു.എസ് ബന്ധം വഷളായിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഒബാമ സ്വീകരിച്ച നിലപാടായിരുന്നു തര്‍ക്കങ്ങള്‍ക്ക് ആധാരം. എന്നാല്‍, ട്രംപിന്റെ കാലത്ത് പിണക്കം കൂടുതല്‍ ഇണക്കത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം സഊദി സന്ദര്‍ശിച്ചേക്കുമെന്ന് മുതിര്‍ന്ന യു.എസ് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചന നല്‍കുകയും ചെയ്തിരുന്നു. അതേ സമയം യു.എസിലെ സഊദി നയതന്ത്ര പ്രതിനിധിയായി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി രാജകുമാരന്‍ ഒരു വര്‍ഷം മാത്രമാണ് തത്സ്ഥാനത്ത് തുടരാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."