HOME
DETAILS

മത്സ്യമേഖലക്കായി പുതിയ നിയമം കൊണ്ടുവരും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

  
backup
July 10 2018 | 18:07 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8

കൊല്ലം: മത്സ്യത്തിന്റെ ലേലത്തിലും വിപണനത്തിലും കാലോചിത മാറ്റം വരുത്താനും ഗുണനിലവാരം ഉറപ്പാക്കാനുമായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം സി.എസ്.ഐ കണ്‍വന്‍ഷന്‍ ഹാളില്‍ ദേശീയ മത്സ്യദിനാചരത്തിന്റെ ഉദ്ഘാടനവും മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും നിര്‍വഹിക്കുകുകയായിരുന്നു മന്ത്രി.
മത്സ്യോല്‍പാദനം ഗണ്യമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു നടപ്പാക്കുന്നത്. 68,000 ഹെക്ടര്‍ വിസ്തൃതിയില്‍ ജലാശയങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ 20 ശതമാനം മാത്രമാണു മത്സ്യകൃഷിക്കായി ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്ഥലത്തേക്കു കൂടി കൃഷി വ്യാപിപ്പിക്കാനുള്ള സാഹചര്യമൊരുക്കാനാണു തീരുമാനം.
കൃഷിയടങ്ങളില്‍ ഇടവിളയായി മത്സ്യകൃഷി പരീക്ഷിക്കാനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തും. പരമാവധി ജലാശയങ്ങള്‍ മീന്‍ വളര്‍ത്തലിനായി ഉപയോഗിക്കുകവഴി അവയുടെ സംരക്ഷണം കൂടി ഉറപ്പാക്കാനാകും. പഞ്ചായത്തുകള്‍ മത്സ്യകൃഷി വ്യാപനത്തിനു മുന്‍കൈയെടുക്കണം.
ഇക്കാര്യത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം. മത്സ്യഭവനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സീഡ് ആക്ട് നടപ്പാക്കുകവഴി മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്‍പാദന വര്‍ധനയും ഗുണനിലവാരവും ഉറപ്പാക്കാനാകും. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മത്സ്യക്കുഞ്ഞുങ്ങളെയും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും.
മത്സ്യത്തീറ്റ ഉല്‍പാദനത്തിനായി കൂടുതല്‍ യൂനിറ്റുകള്‍ സ്ഥാപിച്ച് പുതിയൊരു തൊഴില്‍മേഖല കൂടി സൃഷ്ടിക്കുകയാണ്. മത്സ്യോല്‍പാദന മാര്‍ഗങ്ങളെല്ലാം പ്രയോജനപ്പെടുത്തി ഉല്‍പാദനം 80,000 ടണിലേക്കു വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.
ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിലൂടെയും മത്സ്യകര്‍ഷക ഏജന്‍സികള്‍ രൂപീകരിച്ചും മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ മത്സ്യകൃഷി മേഖലയിലെ മികവിനുള്ള പുരസ്‌കാരങ്ങള്‍ പ്രദീപ് ജേക്കബ്, ലൈജു ജോണി, പി.കെ. സുധാകരന്‍ എന്നിവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രമോഷന്‍ മികവിനുള്ള പുരസ്‌കാരം ചിറക്കര ഗ്രാമ പഞ്ചായത്തിനും മന്ത്രി സമ്മാനിച്ചു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മത്സ്യകര്‍ഷക അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. കെ.കെ അപ്പുക്കുട്ടന്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കടേസപതി, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ്‌കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശില്‍പശാലയും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  21 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  21 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  21 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  21 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  21 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago