കുട്ടികളെ പീഡിപ്പിക്കുന്നതില്‍ അമ്മപോലും കൂട്ടുനില്‍ക്കുന്ന കാലം: മന്ത്രി മേഴ്സിക്കുട്ടി അമ്മ
കൊട്ടാരക്കര: അമ്മയെ പീഡിപ്പിക്കാന്‍ മകന് കഴിയുന്ന കാലത്തിലേക്ക് നമ്മള് എത്തിയെന്നത് കലികാലമെന്നേ പറയാന്‍ കഴിയൂവെന്ന് മന്ത്രി മേഴ്സികുട്ടി അമ്മ പറഞ്ഞു. കൊല്ലം റൂറല്‍ പൊലിസ് സംഘടിപ്പിച്ച സത്രീകളുടേയും കുട്ടികളുടേയും സുരക്ഷ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കുട്ടികളെ പീഡിപ്പിക്കുന്നതില്‍ അഛനും അപ്പൂപ്പനും എന്തിന് അമ്മപോലും കൂട്ടു നില്ക്കുന്നു എന്നത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. വനിതാ പാര്‍ലമെന്റില്‍ ഒരു വനിതാ എം.എല്‍.എ പറഞ്ഞ കാര്യങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. വന്യമൃഗങ്ങളില്‍ നിന്നും രക്ഷപെടാന്‍ അന്‍പത് വര്‍ഷം മുമ്പ് അവരുടെ കുട്ടിക്കാലത്ത് വനത്തിലൂടെയുള്ള യാത്രക്ക് ഒരു ആണ്‍തരി വരാന്‍ കാത്തിരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആണ്‍തരി വരല്ലേ എന്നാണ് പ്രാര്‍ത്ഥന. ആണില്‍ നിന്നും രക്ഷപെടുന്നതിലും എളുപ്പമാണ് ആനയില്‍ നിന്നും രക്ഷപെടുന്നതെന്ന ചിന്തിപ്പിക്കുന്നതായിരുന്നു ആ പ്രസംഗമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
രക്ഷകര്‍ത്താക്കള്‍ അരാജകത്വത്തിലേക്ക് പോകാതിരിക്കാന്‍ എന്തെല്ലാം നിയമസഹായം നല്കാന് കഴിയൂം അതിനാണ് ഇവിടെ പൊലിസ് തുടക്കമിടുന്നത്. മകളെ നിനക്ക് കാവലും സുരക്ഷയുമൊരുക്കാന്‍ ഞങ്ങളുണ്ടെന്ന് പൊലിസ് പറയുന്നതിലൂടെ റൂറല്‍ പൊലിസ് കേരളത്തിന് തന്നെ മാതൃകയാവുകയാണ്. അയിഷാ പോറ്റി എം.എല്‍.എ അധ്യക്ഷയായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗീതാ സുധാകരന്, റൂറല്‍ എസ്.പി കെ.സുരേന്ദ്രന് ഉന്നത പൊലിസുദ്യോഗസ്തര് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."