HOME
DETAILS
MAL
ലക്കിടിയില്‍ ഫഌിങ് സ്ക്വാഡ് 2,91,000 രൂപ പിടികൂടി
backup
April 07 2019 | 04:04 AM
വൈത്തിരി: ലക്കിടിയില്‍ ഫ്ളയിങ് സ്ക്വാഡ് 2,91,000 രൂപപിടികൂടി.
ലക്കിടി ചെക് പോസ്റ്റില്‍ വെച്ച് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൈവശം സൂക്ഷിച്ച രണ്ട് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരം രൂപയാണ് പിടികൂടിയത്. കോഴിക്കോട് നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന ബസ് യാത്രികനില്‍ നിന്നാണ് പണം പിടികൂടിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ടി.പി ഹാരിസ്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍മാരായ ഹരീഷ്, ഗിരീഷ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എ.സി ജോജി, സി.പി.ഒമാരായ ജാബിര്‍, സുരേഷ്, ഷാജിത്ത്, ഗിരീഷ്, ജീവനക്കാരായ എ.എം അമലേഷ്, കെ. അഫ്സല്, ഫോട്ടോഗ്രാഫര്‍മാരായ സലീം, സരിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."