പുനര്‍നിര്‍മാണം നടത്തിയ മാള-ആലുവ ടൗണ്റോഡ് തകര്‍ന്നു
മാള: പുനര്‍നിര്‍മാണം നടത്തിയ മാള ആലുവ ടൗണ്റോഡ് തകരുന്നു. റോഡിന്റെ പല ഭാഗത്തും രൂപപ്പെട്ട കുഴികള്‍ വലുതായികൊണ്ടിരിക്കുകയാണ്.
സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിലേക്ക് തിരിയുന്ന ഭാഗത്ത് രൂപപ്പെട്ടിട്ടുള്ള വലിയ കുഴികള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകട കെണിയായിട്ടുണ്ട്. കുഴിയില്‍ വീണ് വാഹനങ്ങള്‍ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടമുണ്ടാകുന്നുമുണ്ട്.
ഏതാനും മാസം മുന്‍പ് കുഴികള്‍ നികത്തിയെങ്കിലും ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ വീണ്ടും കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് . മാള പോസ്റ്റ് ഓഫിസ് റോഡിലെ വണ്‍വെ തിരിഞ്ഞു വരുന്ന വലിയ വാഹനങ്ങള്‍ക്കും ഗതാഗതം ദുരിതമായിട്ടുണ്ട്. റോഡിലെ ടാറിങ് ഇളകി പോയത് കാരണം യാത്ര ദുര്‍ഘടമായി മാറി.
മഴവെള്ളം കുത്തിയൊഴുകിയാണ് ഇവിടെ റോഡ് തകര്‍ന്നത്. മഴവെള്ളം ഒഴുകി പോകുന്നതിന് കാനയില്ലാത്തതാണ് റോഡ് വേഗം തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത് . നിര്‍മാണത്തിനായി ആവശ്യത്തിന് മെറ്റീരിയല്‍ ഉപയോഗിക്കാത്തതു കാരണമാണു നിര്‍മാണം കഴിഞ്ഞു വൈകാതെ റോഡ് തകരുന്നത് എന്നും ചൂണ്ടി കാണിക്കപെടുന്നുണ്ട്. ശോച്യാവസ്ഥയിലേക്ക് നീങ്ങുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഈ റോഡിലൂടെ ദിനേ നൂറിലധികം ബസുകളാണ് കടന്നു പോകുന്നത് . സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളും കടന്നു പോകുന്ന പ്രധാന റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."