HOME
DETAILS

വാഹനമില്ല; ബോട്ടിങിന് ടിക്കറ്റെടുത്തവര്‍ക്ക് തേക്കടിക്ക് പോകാനായില്ല

  
backup
April 24, 2017 | 7:05 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9f%e0%b4%bf


കുമളി:  വാഹനം ഇല്ലാത്തതിനാല്‍ ബോട്ടിങിന് ടിക്കറ്റെടുത്ത നിരവധി പേര്‍ക്ക് കുമളിയിയില്‍ നിന്നും തേക്കടിക്ക് പോകാനായില്ല.  
ബോട്ട് ടിക്കറ്റെടുത്ത് എടുത്ത നൂറുകണക്കിന് ആളുകളാണ് വാഹനം കാത്ത് മണിക്കൂറുകളോളം പൊരി വെയിലില്‍ ആനവച്ചാലില്‍ നില്‍ക്കേണ്ടി വന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ മടങ്ങിപ്പോയി. മാര്‍ച്ച് ഒന്ന് മുതലാണ് തേക്കടിയിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ വനംവകുപ്പ് നിരോധിച്ചത്.
ഇതിനെ തുടര്‍ന്ന് ഇരവികുളത്ത് നിന്നും അഞ്ച് മിനി ബസ് എത്തിയെങ്കിലും മാര്‍ച്ച് 31ന് തിരിച്ചുപോയി. വാടകയ്‌ക്കെടുത്ത അഞ്ച് ടെമ്പോ ട്രാവലറാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
ഇതില്‍ ഒരു ട്രിപ്പില്‍ 75 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സീറ്റാണുള്ളത്.
ആനവച്ചാലില്‍ ബോട്ട് ടിക്കറ്റെടുത്ത ശേഷം വാഹനം കാത്ത് വെയിലില്‍ ക്യൂനിന്ന നിരവധി പേര്‍ തിരികെ പോയി. ടിക്കറ്റെടുത്ത് തേക്കടിയിലെത്തിയ ചിലര്‍ക്ക് വൈകിയതിനാല്‍ ബോട്ട് സവാരി നടത്താനായില്ല. വനംവകുപ്പിന്റെ നടപടി മൂലം സഞ്ചാരികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  a month ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  a month ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  a month ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  a month ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  a month ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  a month ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  a month ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  a month ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  a month ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  a month ago