സൗജന്യ മെഡിറ്റേഷന്‍ പരിശീലനം
കോട്ടയം: സൗജന്യ അഡ്വാന്‍സ് മെഡിറ്റേഷന്‍ പരിശീലന പരിപാടി 27,28 തീയതികളില്‍ നടക്കും. നാഷനല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ കേരള റീജിയനിന്റെ ആഭിമുഖ്യത്തില്‍ അജ്ഞലി പാര്‍ക്ക് ഹോട്ടല്‍ ഹാളിലാണ് പരിപാടി. ഒരു ലോകം ഒരു ഭാഷാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബാബ അലക്സാണ്ടര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
മനോനിയന്ത്രണ വിദ്യകള്‍, വിവിധ പ്രാണായാമങ്ങള്‍, വിവിധ മെഡിറ്റേഷന്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുക.
രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെയാണ് പരിശീലന പരിപാടി നടക്കുക. 16 വയസിന് മുകളിലുള്ള ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കാണ് പ്രവേശനം. ചടങ്ങില്‍ ജില്ലയിലെ സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9510881166. പത്രസമ്മേളനത്തില്‍ ബിന്ദു ജേക്കബ്, ജോന്സ്ന എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."