HOME
DETAILS

ഇടുക്കി വൈദ്യുതിപദ്ധതിക്ക് ഇന്ന് സര്‍ക്കാരിന്റെ ആദരം

  
backup
July 11, 2020 | 2:16 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95


സ്വന്തം ലേഖകന്‍
തൊടുപുഴ: വൈദ്യുതി ഉല്‍പാദനം ഒരു ലക്ഷം മില്യണ്‍ യൂനിറ്റ് (10,000 കോടി യൂനിറ്റ്) എന്ന ചരിത്ര നേട്ടത്തിലെത്തിയ ഇടുക്കി വൈദ്യുതിപദ്ധതിയെ ഇന്ന് സര്‍ക്കാരും കെ.എസ്.ഇ.ബിയും ആദരിക്കുന്നു. നിലയത്തെ ആദരിച്ചുള്ള ശിലാഫലകം വൈദ്യുതി മന്ത്രി എം.എം മണി ഇന്ന് രാവിലെ 10ന് അനാച്ഛാദനം ചെയ്യും. ഊര്‍ജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ പുരസ്‌കാരഫലകം സമര്‍പ്പിക്കും. കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ എന്‍.എസ് പിള്ളയുടെ അധ്യക്ഷതയില്‍ മൂലമറ്റത്ത് നടക്കുന്ന ചടങ്ങില്‍ ഡയരക്ടര്‍മാരായ പി. കുമാരന്‍, ബിപിന്‍ ജോസഫ്, ആര്‍. സുകു, പി. രാജന്‍, മിനി ജോര്‍ജ്, ജനറേഷന്‍ ചീഫ് എന്‍ജിനിയര്‍ സിജി ജോസ് സംബന്ധിക്കും. ചരിത്രനേട്ടം വന്‍ ആഘോഷമാക്കാനായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ പദ്ധതിയെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പരിമിതപ്പെടുത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി വെര്‍ച്യുലായാണ് ഇന്ന് സമ്മേളനം നടത്തുന്നത്.
ഇന്നലെ രാവിലത്തെ കണക്കുപ്രകാരം 99,970.9 മില്യണ്‍ യൂനിറ്റില്‍ വൈദ്യുതി ഉല്‍പാദനം എത്തി. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുതി നിലയത്തില്‍ നിന്ന് ഇത്രയും ഉല്‍പാദനം നടക്കുന്നത്. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യ-കാനഡ പദ്ധതി നാടിന് സമര്‍പ്പിച്ചത്. കുറവന്‍-കുറത്തി മലകള്‍ക്കിടയില്‍ 500 അടിയിലേറെ ഉയരത്തില്‍ പണിത ആര്‍ച്ച് ഡാമിന് പിന്നില്‍ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ വെള്ളം പാറക്കുള്ളില്‍ തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ പവര്‍ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയ അത്ഭുതത്തോടെ മാത്രമേ വീക്ഷിക്കാനാകൂ. ഇടുക്കി ഭൂഗര്‍ഭ വൈദ്യുതിനിലയം ഇന്നും വിസ്മയക്കൂടാരമാണ്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് പദ്ധതിയിലുള്ളത്. രണ്ട് ഘട്ടങ്ങളായാണ് ജനറേറ്ററുകള്‍ സ്ഥാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  an hour ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  an hour ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  an hour ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  2 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  2 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  2 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  2 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  3 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  3 hours ago