വടകരയില്‍ പ്ലസ്വണ് വിദ്യാര്‍ഥിയെ റാഗ് ചെയ്തു; 15 പേര്‍ക്കെതിരേ കേസ്
വടകര: എം.യു.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ പൊലിസ് കേസെടുത്തു. കോട്ടക്കടവിലെ മുഹമ്മദ് അസ്ലമാ(16)ണ് റാഗിങ്ങിനിരയായത്. ഇതിന്റെ പേരില്‍ പ്ലസ്ടുവിലെ 15ഓളം വിദ്യാര്ഥികള്ക്കെതിരേയാണ് വടകര പൊലിസ് കേസെടുത്തത്.
മര്‍ദനത്തില്‍ പരിക്കേറ്റ അസ്ലം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ ലീഗ് കൗണ്‍സിലര്‍ വി.പി റജുലയുടെ മകനാണ് അസ്ലം. പ്ലസ്ടു വിദ്യാര്‍ഥികളുമായുള്ള കശപിശയെ തുടര്‍ന്നു മുതിര്‍ന്ന വിദ്യാര്‍ഥികള്‍ അസ്ലമിനെ ബാത്ത്റൂമില്‍ പൂട്ടിയിട്ടു സംഘടിതമായി ആക്രമിക്കുകയായിരുന്നു. വലതുകൈയിന്റെ എല്ലു പൊട്ടി. താടി വടിക്കാത്തതിനും പാന്റ് ഇന്ചെയ്തതിന്റെയും പേരിലാണു വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്ന് അസ്ലം പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് 13 വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നു പുറത്താക്കി.
അതേസമയം, വ്യാഴാഴ്ച നടന്ന റാഗിങ് സംഭവം മൂടിവയ്ക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്. റാഗിങ് നടന്നാല്‍ പൊലിസിനെ അറിയിക്കണമെന്ന ഉത്തരവാദിത്തം സ്കൂള്‍ അധികൃതര്‍ നിറവേറ്റിയില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."