അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ കാരണം പ്രാണഭീതിയോടെ ഒരു കുടുംബം
ചാരുംമൂട്: കെ.പി റോഡില്‍ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിനു സമീപം അക്കേഷ്യാ മരം കടപുഴുകി വീണു. ഇവിടെ നിന്നും ചക്ക കയറ്റുകയായിരുന്ന തമിഴ്നാട് ലോറിയുടെ മുകളിലേക്ക് പതിച്ചതിനാല്‍ സംഭവിക്കുമായിരുന്ന വന്‍ ദുരന്തം ഒഴിവായി.
ഈ സമയം നാലുപേര്‍ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷ മരം വീണ സ്ഥലത്തു കൂടി പോയിരുന്നു. ലോറി ഉള്ളതുകൊണ്ടു മാത്രമാണ് നാലു ജീവന് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം.പി.റോഡുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം മുടങ്ങി.കായംകുളത്തു നിന്നുമെത്തിയ അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി വൈദ്യുതി വിഛേദിച്ച ശേഷമാണ് മരം വെട്ടിമാറ്റിയത്.
ലീഡ് ഫയര്മാന് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഫയര്മാന്മാരായ എസ്.സുധീഷ്, ഷംനാദ് ,സുധീഷ്, രതീഷ്, ഗോപകുമാര്‍, സാദിക്ക്, അന്വീന് എന്നിവരും പങ്കെടുത്തു.
തുടര്‍ച്ചയായി പൊയ്യുന്ന മഴയെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ നില്ക്കുന്ന മരങ്ങള്‍ ഏതു നേരവും റോഡിലേക്ക് വീഴാമെന്ന അവസ്ഥയിലാണ്.
ഇത് സംബന്ധിച്ച് കഴിഞ്ഞയിടെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇരുപതോളം അക്കേഷ്യാ മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."