HOME
DETAILS

ജില്ലയിലെ ഗതാഗതക്കുരുക്ക്: പത്തിന കര്‍മപരിപാടി തയാറാക്കാന്‍ നിര്‍ദേശം

  
backup
April 24 2017 | 19:04 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d


കൊച്ചി: കൊച്ചി നഗരം ഉള്‍പ്പെടെ ജില്ലയില്‍ അനുവഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്തുന്നതിനു പത്തിന കര്‍മപരിപാടി തയാറാക്കാന്‍ ജില്ലയുടെ ചുമതലയുള്ള ഐടി സെക്രട്ടറി എം. ശിവശങ്കര്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടുവരുകയാണ്. പ്രത്യേകിച്ചും കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചിയില്‍. പൊതുഗതാഗതം ശക്തിപ്പെടുത്തിയാല്‍ മാത്രം തീരുന്ന പ്രശ്‌നമല്ലിതെന്ന് എം. ശിവശങ്കര്‍ പറഞ്ഞു. പലതരത്തിലുള്ള ഗതാഗതക്കുരുക്കുകളാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
നഗരത്തില്‍ നിലവിലുള്ള മുപ്പതോ അമ്പതോ പോയിന്റുകള്‍ കണ്ടെത്തി അവിടെ എന്തുകൊണ്ട് ഗതാഗക്കുരുക്ക് ഉണ്ടാകുന്നു എന്നു വിലയിരുത്തി പരിഹാരം കണ്ടെത്താനാണു ശ്രമിക്കേണ്ടത്. ഈ പോയിന്റുകളില്‍ പഠനം നടത്തുന്നതിനായി രാജഗിരി പോലെയുള്ള സ്ഥാപനങ്ങളിലെ അഞ്ച് വിദഗ്ധരുടെ സേവനം വിനിയോഗിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ഓട്ടോ, ടാക്‌സി പാര്‍ക്കിങ്, റോഡരികിലെ അനധികൃത കച്ചവടം തുടങ്ങിയവ എങ്ങിനെ പുനര്‍വിന്യസിക്കണമെന്ന് ആലോചിക്കണം. വളരെ ലളിതമായി പരിഹരിക്കാവുന്ന കാര്യങ്ങള്‍ ആദ്യം കണ്ടെത്തണം. ഇക്കാര്യത്തില്‍ തളിപ്പറമ്പ് നഗരസഭയെ മാതൃകയാക്കണം. അവിടെ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചാണു പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തിയതെന്ന് എം. ശിവശങ്കര്‍ പറഞ്ഞു.
കപ്പലില്‍ കൊണ്ടുവരുന്ന പുതിയ കാറുകള്‍ ഡീലറുടെ കടകളിലേക്ക് റോഡുമാര്‍ഗം കൊണ്ടുപോകുന്നതിനുള്ള സാധ്യത പരിശോധിക്കണം. ഈ കാറുകള്‍ ഇപ്പോള്‍ വലിയ കണ്ടെയ്‌നുകളില്‍ കൊണ്ടുപോകുന്നതു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി ആര്‍ടിഒ പി. എച്ച് സാദിഖലി അറിയിച്ചു. അതുപോലെ വളരെ അപകടം പിടിച്ച വ്യവസായ വസ്തുക്കള്‍ ജലമാര്‍ഗം കൊണ്ടുപോകുന്നതിനുള്ള സാധ്യതയും പരിശോധിക്കണം. കാല്‍നടക്കാര്‍ക്കായി പ്രത്യേകം നടപ്പാത മാറ്റവയ്ക്കുന്ന തരത്തിലായിരിക്കണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് സെക്രട്ടറി നിര്‍ദേശിച്ചു. നഗരാസൂത്രണ വിഭാഗവുമായി ചര്‍ച്ച ചെയ്തു വേണം പദ്ധതി തയാറാക്കേണ്ടത്. കാറുകള്‍ക്ക് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യത്തിനുള്ള സാധ്യത തേടണം. മൂന്നുമാസത്തിനുള്ളില്‍ പ്രധാന അഞ്ച് കാര്യങ്ങള്‍ കണ്ടെത്തി പദ്ധതി തയാറാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് എം.ശിവശങ്കര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുളള, സബ്കളക്ടര്‍ ഡോ. അദില, ഡി.സി.പി യതീഷ് ചന്ദ്ര,  ഐടിപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൃഷികേശ് നായര്‍ എന്നിവരും സെക്രട്ടറിയോടൊപ്പം പങ്കെടുത്തു. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago