HOME
DETAILS
MAL
വേളം കൊലപാതകം: കര്‍ശന നടപടി വേണം-മുല്ലപ്പള്ളി രാമചന്ദ്രന് എം.പി
backup
July 16 2016 | 19:07 PM
വടകര: വേളത്ത് യൂത്ത്ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി ആവശ്യപ്പെട്ടു. സി.പി.എം സ്പോണ്സര് ചെയ്യുന്ന മതതീവ്രവാദ സംഘടനകളാണു കൊലപാതകത്തിനു പിന്നിലെന്നതു ഗൗരവതരമായ കാര്യമാണ്. ആസൂത്രിതമായി നടത്തിയ കൊലപാതകം നിസാരവല്‍ക്കരിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മുമായി ഈ മതസംഘടനയുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ പൊലിസ് നടപടികളില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. വടകര, നാദാപുരം, കുറ്റ്യാടി പ്രദേശങ്ങളെ വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞു ജനങ്ങള്‍ കരുതലോടെ നീങ്ങണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."