നേത്ര ബാങ്ക് കണ്ണ് സ്വകാര്യ നേത്ര ബാങ്കിന് നല്‍കി
തൃശൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച ഫോണ്‍ വിളി വിവാദമായി. സ്റ്റാര്‍ ഹോട്ടല്‍ ഉടമയും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതാണ് വിവാദമായിരിക്കുന്നത്.
ഹോട്ടലുകളില്‍ പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ പേരുകള്‍ പ്രസദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്ത് വേണമെങ്കിലും ചെയ്യാമെന്നും പത്രങ്ങളില്‍ പേരുള്‍പ്പെടെ വന്നത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഹോട്ടലുടമ പറയുമ്പോള്‍ നാണകേണ്ടുണ്ടാക്കല്‍ തന്നെയാണ് ലക്ഷ്യമെന്നും തങ്ങള്‍ വിചാരിച്ചാല്‍ ചിലത് നടക്കുമെന്നും മനസിലായില്ലേയെന്ന് ഉദ്യേഗസ്ഥന്‍ മറുപടി പറയുന്നതിന്റെ ശബ്ദരേഖയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്ത് വേണമെങ്കിലും ചെയ്യാമെന്ന് ഹോട്ടല്‍ ഉടമ പറയുമ്പോള്‍ കാണേണ്ടതുപോലെ കണ്ടാല്‍ ഇതുപോലുള്ള ബുദ്ധിമുട്ട് വരില്ലെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നുണ്ട്. ഒരു നിശ്ചിതദിനം നേരില്‍ കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്. സംഭാഷണങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ആരാണെന്ന് അറിയില്ല.
ഫോണ്‍ ശബ്ദരേഖ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷിച്ചു തുടങ്ങി. ഇത് സംബന്ധിച്ച് ഹെല്‍ത്ത് സൂപ്രണ്ടിനോട് മേയര്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണം സംബന്ധിച്ച വ്യക്തതക്കായി സൈബര്‍ സെല്ലിന് കോര്‍പ്പറേഷന്‍ പരാതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."