വഴിക്കടവില്‍ ഒന്നേകാല്‍ കോടിയുടെ ലഹരി വേട്ട
പിടികൂടിയത് നിരോധിത പുകയില ഉല്പന്നങ്ങള്
എടക്കര: ഉള്ളിയുമായി വന്ന ലോറിയില്‍ ഒളിപ്പിച്ച് നാടുകാണി ചുരം വഴി സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ശേഖരം വഴിക്കടവില്‍ എക്സൈസ് അധികൃതര്‍ പിടികൂടി. ഇവ കടത്തിക്കൊണ്ടുവന്ന വാഹനത്തിലെ ഡ്രൈവര്‍ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട് എളമ്പിലാശേരി പുള്ളിക്കാട്ടില്‍ പി.എ ഷാജിയെയാണ് (50) നിലമ്പൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി സജിമോനും സംഘവും കസ്റ്റഡിയിലെടുത്തത്.
ഉള്ളി കയറ്റിവന്ന ലോറി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്. 200 ചാക്കുകളിലായി മൂന്നുലക്ഷം പായ്ക്കറ്റ് ഹാന്‍സ്, ശംബു എന്നിവയാണ് കണ്ടെടുത്തത്. വിപണിയില്‍ ഒന്നേകാല്‍ കോടി വിലവരുന്ന സാധനങ്ങളാണിതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി സജിമോന്‍ പറഞ്ഞു. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടു പോകുകയായിരുന്നു ഇവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."