മുന്നില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍
മലപ്പുറം: കൊണ്ടുപിടിച്ച തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സമൂഹമാധ്യമങ്ങളിലെ താരമാവുന്നത്് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി, ശശി തരൂര്‍ എന്നിവരില്‍ തുടങ്ങി ആലത്തൂരിലെ സ്ഥാനാര്‍ഥി രമ്യാഹരിദാസ് വരെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
നാമനിര്‍ദേശപത്രികയോടൊപ്പം സ്ഥാനാര്‍ഥികളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ലഭിച്ച വിവരമനുസരിച്ച് യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട്്. സമൂഹമാധ്യമ അക്കൗണ്ടിന്റെ കാര്യത്തില്‍ ഏറ്റവും പിറകില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളാണ്. കൊല്ലത്തു മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സാബു വര്‍ഗീസിന് ആകെയുള്ളത് ഒരു മെയില്‍ ഐ.ഡി മാത്രം. ഫേസ്ബുക്ക്്, വാട്‌സ് ആപ്പ് പോലുള്ള നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നാണ് സത്യവാങ്മൂലത്തിലുള്ളത്്.
മാവേലിക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വാട്‌സ് ആപ്പ് ഉണ്ടെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. യു.ഡി.എഫ് സ്ഥാനാര്‍ഥികളായ ആറ്റിങ്ങലിലെ അടൂര്‍ പ്രകാശ്, മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷ്, തോമസ് ചാഴിക്കാടന്‍(കോട്ടയം), രമ്യാഹരിദാസ്(ആലത്തൂര്‍), പി.കെ കുഞ്ഞാലിക്കുട്ടി(മലപ്പുറം) എന്നിവരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ സി. ദിവാകരന്‍(തിരുവനന്തപുരം), എ. സമ്പത്ത്(ആറ്റിങ്ങല്‍), വീണാജോര്‍ജ ്(പത്തനംതിട്ട), ചിറ്റയം ഗോപകുമാര്‍(മാവേലിക്കര), വി.എന്‍ വാസവന്‍(കോട്ടയം), ജോയ്‌സ് ജോര്‍ജ് (ഇടുക്കി)എന്നിവര്‍ ഒന്നിലധികം ഫേസ്ബുക്ക്് അക്കൗണ്ടുകളുള്ളവരാണ്.
10 യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ട്വിറ്റര്‍ ഉപയോഗിക്കുമ്പോള്‍ നാല് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്്. എറണാകുളത്ത് മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ മെയില്‍ ഐ.ഡി മാത്രമാണ് നല്‍കിയിട്ടുള്ളത്്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വിവരം നല്‍കിയിട്ടില്ല. തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിയും സമൂഹ്യമാധ്യമങ്ങളില്‍ ഫേസ്ബുക്ക് അക്കൗണ്ടിന്റെ കാര്യം മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്്.
ഏഴു ബി.ജെ.പി സ്ഥാനാര്‍ഥികളാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ വിവരം നല്‍കിയിരിക്കുന്നത്്. മുന്നണികളില്‍ സ്വന്തമായി യൂട്യൂബ് അക്കൗണ്ടുള്ള ഏക സ്ഥാനാര്‍ഥി മാവേലിക്കരയില്‍ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷാണ്. സ്ഥാനാര്‍ഥികളില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവരും വിരളമാണ്. സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ലൈക്കും കാഴ്ചക്കാരുള്ളതും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കാണ്.
വയനാട് മണ്ഡലത്തിലെ പത്രികാസമര്‍പ്പണം, റോഡ് ഷോ എന്നിവ ഉള്‍പെടുത്തി രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം കണ്ടത്് 3.41 ലക്ഷം ആളുകളാണ്. മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ രാഹുലും സഹോദരി പ്രിയങ്കാഗാന്ധിയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് 18,000 പേരാണ് പ്രതികരണം അറിയിച്ചത്്. 2.16 ലക്ഷം പേര്‍ ഈ വിഡിയോ ഇതിനകം കണ്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്കായി സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന എല്ലാ പ്രചാരണങ്ങളും ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലെ ഉള്ളടക്കങ്ങള്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."