നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ സംഘര്‍ഷം
യു.ഡി.എഫ് അതിക്രമം ആസൂത്രിതമെന്ന് എല്‍.ഡി.എഫ്
പൊന്നാനി: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി. എ.ഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ യു. ഡി.എഫ് നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് എല്‍.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം. സമാനമായ സംഭവമാണ് രണ്ടു ദിവസം മുന്‍പ് മഞ്ചേരി നഗരസഭയിലും ലീഗ് നേതൃത്വത്തില്‍ നടന്നത്. അനിഷ്ട സംഭവങ്ങള്‍ നടക്കുന്നതിനിടയില്‍ യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ അജന്‍ഡകള്‍ക്കെതിരെയുള്ള വിയോജന കുറിപ്പ് നഗരസഭാ സെക്രട്ടറിക്ക് നല്‍കിയത് സംഭവം ആസൂത്രണം ചെയ്ത് നടപ്പാക്കി എന്നതിന് തെളിവാണ്. സംഘര്‍ഷമുണ്ടായപ്പോള്‍ പിടിച്ചു മാറ്റാന്‍ ചെന്ന വനിതാ കൗണ്‍സിലര്‍ ശ്യാമളയെ ലീഗ് കൗണ്‍സിലര്‍ ഫസലുറഹ്മാന്‍ പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയുണ്ടായി. ആശുപത്രിയില്‍ നിന്ന് കൗണ്‍സില്‍ യോഗത്തിലെത്തിയ കൗണ്‍സിലര്‍ അബ്ദുല്‍ ഖാദറിനെ വളഞ്ഞിട്ട് ആക്രമിക്കാനാണു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ശ്രമിച്ചതെന്നും ഇത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നിലത്തുവീണത്. കൗണ്‍സില്‍ യോഗത്തില്‍ അക്രമം അഴിച്ചുവിട്ട് വികസന പ്രവര്‍ത്തങ്ങള്‍ അട്ടിമറിക്കാമെന്ന വ്യാമോഹമാണ് യു.ഡി എഫ് പുലര്‍ത്തുന്നത്. ഇല്ലാകഥകള്‍ പ്രചരിപ്പിച്ച് യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ നാടകം തള്ളിക്കളയണമെന്നും, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കരിദിനം നടത്തും. പ്രകടനവും ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗവും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ എല്‍.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി.മുഹമ്മദ് ബഷീര്‍, നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, കക്ഷി നേതാക്കളായ ഒ. ഒ. ഷംസു, രമാദേവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."