HOME
DETAILS
MAL
ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ്
backup
July 12 2020 | 09:07 AM
മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി.
ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ സ്രവ പരിശോധനാ ഫലത്തില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കൊവിഡ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അഭിഷേകിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്.
തങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ച സമയത്ത് തന്നെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."