മാലിക് ദീനാര്‍ മഖാം ഉറൂസിനു തുടക്കം
ശ്രീകണ്ഠപുരം: മാലിക് ദീനാര്‍ മഖാം ഉറൂസിന് തുടക്കമായി. മഖാം സിയാറത്തിന് ശേഷം വി.പി അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയതു. എന്‍.പി.എം ബാഖവി അധ്യക്ഷനായി. ഹാഫിസ് ഹബീബുല്ല ഖാസിമി മുഖ്യപ്രഭാഷണം നടത്തി. മുബാറക്ക് മിസ്ബാഹി, ഹാഷിം സഅദി, മുഹ്‌യിദ്ദീന്‍ ലത്വിഫി, അയ്യൂബ് സഖാഫി, ജംഷീര്‍ വാഫി, സത്താര്‍ വളക്കൈ സംസാരിച്ചു. ഇന്ന് രാത്രി എട്ടിന് ഹാഫിസ് അബു ഷമ്മാസ് മൗലവി പ്രഭാഷണം നടത്തും. നാളെ അന്‍വര്‍ അലവി ഹുദവി മലപ്പുറം പ്രഭാഷണം നടത്തും.
27ന് രാവിലെ 11.30ന് ഖത്തം ദുആക്ക് മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും. രാത്രി എട്ടിന് ജൗഹര്‍ മാഹിരി കരിപ്പൂര്‍ സംസാരിക്കും. 10ന് ദഫ് മല്‍സരം. സമാപന ദിവസമായ വെള്ളിയാഴ്ച മഗ്‌രിബ് നമസ്‌കാരനന്തരം മസ്ജിദില്‍ നിന്ന് മഖാമിലേക്ക് സ്വലാത്ത് ജാഥക്ക് സയ്യിദ് ഹസന്‍ ഹാരിസ് അസഖാഫ് നേതൃത്വം നല്‍കും. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."